സാമ്പത്തീക ബാധ്യത; ദുബൈയില്‍ തൊഴിലാളി ആത്മഹത്യ ചെയ്തു
ദുബൈ: (www.kvartha.com 06.08.2018) സാമ്പത്തീക ബാധ്യതയെ തുടര്‍ന്ന് തൊഴിലാളി ആത്മഹത്യ ചെയ്തു. 33കാരനായ നേപ്പാളി പൗരനാണ് ആത്മഹത്യ ചെയ്തത്. ആഗസ്റ്റ് അഞ്ചിന് താമസിക്കുന്ന വീട്ടിലെ സ്റ്റോര്‍ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഫുജൈറയിലെ അല്‍ മെറാഷിദ് ഏരിയയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഒരു പ്രമുഖ എഞ്ചിനീയറിംഗ് അഗ്രിക്കള്‍ച്വറല്‍ സപ്പൈസ് കമ്പനിയിലെ മെക്കാനിക് ആയിരുന്നു. 2010 മുതല്‍ ഇയാള്‍ ഇവിടെ ജോലി ചെയ്യുന്നു. നാട്ടില്‍ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കഴിഞ്ഞ നാല് മാസമായി ഇയാള്‍ക്ക് കമ്പനി ശമ്പളം നല്‍കിയിരുന്നില്ല. നാട്ടില്‍ ഇയാള്‍ക്ക് കടങ്ങളുണ്ടായിരുന്നു.
ആത്മഹത്യ ചെയ്തയാള്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നാട്ടിലെ കടങ്ങളെ കുറിച്ച് പറയുമായിരുന്നുവെങ്കിലും അതെല്ലാം തമാശയാണെന്നാണ് കരുതിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കുടിശ്ശിഖ വരുത്തിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് കമ്പനി വക്താവ് അറിയിച്ചിട്ടുണ്ട്.
ഒരു വര്‍ഷം മുന്‍പ് മകന്‍ ജനിച്ചപ്പോള്‍ എമര്‍ജന്‍സി ലീവില്‍ ഇയാള്‍ നാട്ടില്‍ പോയിരുന്നുവെന്ന് എച്ച് ആര്‍ മാനേജര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "He was under a lot of stress because he had several unpaid debts back home. We thought he was joking about his situation. Didn't think it was this serious. All of our salaries have been delayed," said his colleague.
Keywords: Gulf, UAE, Suicide

Powered by Info News For You

Comments
Post a Comment