നിര്‍ധനര്‍ക്ക് കൈതാങ്ങായി കാസര്‍കോട് മണ്ഡലം കെ.എം.സി.സി


അബുദാബി (www.evisionnews.co): ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പാവപ്പെട്ടവര്‍ക്ക് എന്നുംതാങ്ങും തണലുമാകാറുള്ള അബുദാബി കാസര്‍കോട് മണ്ഡലം കെ.എം.സി.സി നിരാലംബരും നിസഹായരുമായ കുടുംബത്തിന് വീടുവെക്കാന്‍ ആവശ്യമായ കല്ലുകള്‍ക്കുള്ള ധനസഹായം സ്വരൂപിച്ചു. ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടിയിലെ നിര്‍ധനരായ കുടുംബത്തിനാണ് വീടുപണി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് മണ്ഡലം പ്രസിഡണ്ട് ഹനീഫ് പടഞ്ഞാറെമൂലയുടെ നേതൃത്വത്തില്‍ പണംസ്വരൂപിച്ചത്. 

കാസര്‍കോട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുംവന്ന അപേക്ഷകളില്‍ ഏറ്റവും അര്‍ഹതപ്പെട്ട കുടുംബത്തെ ബെള്ളൂര്‍ പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുക്കുകയായിരുന്നു. വരുംനാളുകളില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റിയിലെ അര്‍ഹതയപ്പെട്ട വരെ കണ്ടെത്തികൊണ്ട് അവരുടെ കണ്ണീരൊപ്പുന്നതിനായ് പ്രത്വേക റിലീഫ് വിങ് ഉണ്ടാകും. കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്് ഹനീഫ് പടിഞ്ഞാറെമൂല അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അഷ്റഫ് ബദിയടുക്ക ട്രഷറര്‍ ഷാഫി നാട്ടക്കല്‍, മറ്റു നേതാക്കന്മാരായ ഇ.കെ മുഹമ്മദ് കുഞ്ഞി, ഖാദര്‍ കുണ്ടാര്‍, മഹമൂദ് പട്‌ല, മുഹമ്മദ് ആലംപാടി അഡ്വ. മുഹമ്മദലി, അബ്ദുല്ല പൈക്ക, അസീസ് ആറാട്ടുകടവ്, ഹബീബ് തളങ്കര, അബ്ദുല്ല കുഞ്ഞി മീത്തല്‍ പങ്കെടുത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?