ഭര്‍ത്താവിന്റെ മരണത്തോടെ റിയാനയ്ക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ദുരിതം; വീട്ടുജോലിയെടുത്ത് വിശപ്പടക്കുന്നതിനിടെ അര്‍ബുദ രോഗം വില്ലനായെത്തി, കാരുണ്യമതികളുടെ കനിവും കാത്ത് ഇവിടെയൊരു വീട്ടമ്മ

കാസര്‍കോട്: (www.kasargodvartha.com 03.08.2018) ഭര്‍ത്താവിന്റെ മരണത്തോടെ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റിയാനയ്ക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ദുരിതം. ഭര്‍ത്താവിന്റെ മരണ ശേഷം വീട്ടുജോലിയെടുത്ത് വിശപ്പടക്കുന്നതിനിടെ അര്‍ബുദ രോഗം വില്ലനായെത്തി. ഇതോടെ തീരാദുരിതത്തിലായ വീട്ടമ്മ കാരുണ്യമതികളുടെ കനിവും കാത്ത് കഴിയുകയാണ്.

അര്‍ബുദ രോഗത്തിന് ആശുപത്രിയില്‍ ചികില്‍സ തേടാന്‍ പണമില്ലാതെ സ്വന്തമായി വീടോ, റേഷന്‍ കാര്‍ഡ് പോലുമില്ലാത്ത റിയാന ദുരിത ജീവതം തള്ളി നീക്കുകയാണ്. തലപ്പാടിയില്‍ മരം ഡിപ്പോയില്‍ ജോലിക്ക് പോയിരുന്ന ഭര്‍ത്താവ് മുഹമ്മദ് ബാവ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞതോടെയാണ് റിയാനയുടെ കഷ്ടപ്പാട് തുടങ്ങിയത്. ഭര്‍ത്താവ് മരിക്കുകയും രണ്ടു മക്കളുടെയും കല്ല്യാണം കഴിയുകയും ചെയ്തതോടെ ഈ സ്ത്രീയുടെ ജീവിതവും തനിച്ചായി.

താമസിക്കാന്‍ വീടില്ലാത്തതിന്റെ പേരില്‍ മൊഗ്രാല്‍ പുത്തൂരിലെ ഒരു വാടക കോര്‍ട്ടേഴ്‌സിലാണ് ഇപ്പോള്‍ കഴിഞ്ഞുകൂടുന്നത്. വാടക കൊടുക്കാത്തതിനാല്‍ ഏത് നിമിഷവും അവിടെ നിന്ന് ഇറക്കിവിടുന്ന അവസ്ഥയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. മകന്‍ റഫീഖ് കൂലിപ്പണിയെടുത്ത് കൊണ്ടുവരുന്ന കാശ് കൊണ്ടാണ് ഒരുവിധം കഴിഞ്ഞിരുന്നത്. മകള്‍ മുബീന ഭര്‍ത്താവിന്റെ വീട്ടിലാണ്. ഇവരും പാവപ്പെട്ട കുടുംബമാണ്. റഫീഖിന് പണിയില്ലാതായതോടെ ആ വഴിയും അടഞ്ഞു. ബ്രസ്റ്റ് കാന്‍സറിന് ബംഗളൂരുവിലെ ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ നടത്തുന്നത്. മാസം കാല്‍ ലക്ഷത്തോളം രൂപ ചികിത്സക്ക് ആവശ്യമായി വരുന്നുണ്ട്. ഇതിനോളം പുറമെയാണ് ജീവിതചിലവുകളും. മരുന്ന് കഴിക്കുമ്പോള്‍ കൈകാലുകളും ശരീരവും വീങ്ങുന്നതിനാല്‍ മറ്റൊരു പണിക്കും പോകാന്‍ കഴിയാതെ കടുത്ത സാമ്പത്തിക ദുരിതം പേറുകയാണ് റിയാനയും കുടുംബവും.

ജീവിതം ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുമ്പോള്‍ കാരുണ്യമതികളുടെ സഹായം തേടുകയാണ് റിയാന. സഹായിക്കാന്‍ താത്പര്യമുള്ളവര്‍ 8129878159, 8078789692 നമ്പറുകളില്‍ ബന്ധപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Needs help, Mogral puthur, Riyana Needs your help
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?