പൊട്ടിത്തെറിച്ചത് ഐസ്‌ക്രീം ബോംബ്; മുസ്ലിംലീഗ് ഓഫീസില്‍ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തു

കണ്ണൂര്‍: (www.kvartha.com 28.08.2018) മുസ്ലിംലീഗ് ഓഫീസില്‍ നിന്ന് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തു. മുസ്ലിംലീഗിന്റെ ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിലെ ഓഫീസില്‍ നിന്നാണ് മൂന്ന് ബോംബുകള്‍, മൂന്ന് വടിവാളുകള്‍, ആറ് ഇരുമ്പ് ദണ്ഡുകള്‍, രണ്ട് മരദണ്ഡുകള്‍ എന്നിവ കണ്ടെടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഈ കെട്ടിടത്തിന്റെ സമീപത്ത് ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള പരിശോധനയിലാണ് ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്തത്.

ബോംബ് സ്‌ഫോടനത്തില്‍ നാല് കാറുകള്‍ക്ക് കേടുപാട് സംഭവിച്ചു. മുസ്ലിം ലീഗ് പേരാവൂര്‍ മണ്ഡലം ഓഫിസായി പ്രവര്‍ത്തിക്കുന്ന സി എച്ച് സ്മാരക കെട്ടിടത്തിലെ കോണ്‍ഫറന്‍സ് ഹാളിലാണ് സ്‌ഫോടനം നടന്നത്.
Kannur, Kerala, Muslim-League, News, Office, Bomb, Bombs and weapons seized from Muslim League office

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് നഗരത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഹാളിന്റെ ഭിത്തിയുടെ ഒരുഭാഗം ചിതറിത്തെറിച്ചു. സിമന്റ് കട്ടകള്‍ 20 മീറ്ററോളം അകലെ തെറിച്ചുവീണു. ജനല്‍ ചില്ലുകളും പൊട്ടിച്ചിതറി. ഓഫിസിനുള്ളിലെ കസേരകളും ചിന്നിച്ചിതറി. സമീപത്തെ മൂന്ന് കെട്ടിടങ്ങളുടെ ജനലുകളും തകര്‍ന്നു. ഒന്നര കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്‌ഫോടന ശബ്്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

എസിയുടെ കംപ്രസര്‍ പൊട്ടിയ ശബ്്ദമാണെന്നായിരുന്നു ആദ്യ പറഞ്ഞത്. എന്നാല്‍ വൈകീട്ട് അഞ്ചു മണിയോടെയെത്തിയ ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഉഗ്രശേഷിയുള്ള ഐസ്‌ക്രീം ബോംബാണ് പൊട്ടിയതെന്ന് വ്യക്തമാകുകയായിരുന്നു. ബോംബിന്റെ അവശിഷ്ടങ്ങള്‍ പോലീസ് ശേഖരിക്കുന്നതിനിടയിലാണ് ഓഫിസിന്റെ ഗോവണിക്ക് മുകളില്‍ കൂട്ടിയിട്ട സാധനങ്ങള്‍ക്കിടയില്‍ ചാക്കില്‍ കെട്ടിയ ആയുധങ്ങളും നാടന്‍ ബോംബുകളും കണ്ടെത്തിയത്.

ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മട്ടന്നൂര്‍ സിഐ ജോഷി ജോസ്, ഇരിട്ടി എസ്‌ഐ പി സുനില്‍കുമാര്‍, ബോംബ് സ്‌ക്വാഡ് എസ്‌ഐ ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, Muslim-League, News, Office, Bomb, Bombs and weapons seized from Muslim League office 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?