കാസര്‍കോട്ടേക്ക് ഡോക്ടര്‍മാര്‍ ജോലിക്ക് വരുന്നില്ലെന്ന് പരാതി പറയുന്ന ആരോഗ്യ വകുപ്പ് തന്നെ കാസര്‍കോട്ട് ജോലി ചെയ്യാന്‍ സന്നദ്ധയായ വനിതാ ഡോക്ടറെയടക്കം അഞ്ചുപേരെ സ്ഥലം മാറ്റി; പ്രതിഷേധം ശക്തമാകുന്നു
കാസര്‍കോട്: (www.kasargodvartha.com 21.08.2018) കാസര്‍കോട്ടേക്ക് ഡോക്ടര്‍മാര്‍ ജോലിക്ക് വരുന്നില്ലെന്ന് പരാതി പറയുന്ന ആരോഗ്യ വകുപ്പ് തന്നെ കാസര്‍കോട്ട് ജോലി ചെയ്യാന്‍ സന്നദ്ധയായ വനിതാ ഡോക്ടറുള്‍പെടെ അഞ്ചു ഡോക്ടര്‍മാരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ സ്‌കിന്‍ സ്‌പെഷ്യലിസ്റ്റും എം ഡിയുമായ ഡോക്ടര്‍ ദീപ മേരി ജോര്‍ജിനെ ഇടുക്കിയിലേക്കും മറ്റ് നാലു പേരെ മറ്റു ജില്ലകളിലേക്കും സ്ഥലം മാറ്റിക്കൊണ്ടാണ് ആരോഗ്യ വകുപ്പ് ഉത്തരവിട്ടത്.
പിന്നോക്ക ജില്ലയായ കാസര്‍കോട്ടേക്ക് അധികം വേതനം നല്‍കിയിട്ടു പോലും ഡോക്ടര്‍മാരെ കിട്ടുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുള്‍പെടെയുള്ളവര്‍ നാള്‍ക്കു നാള്‍ ആണയിട്ട് പറയുമ്പോഴാണ് ജില്ലയില്‍ ജോലി ചെയ്യാന്‍ സന്നദ്ധയായ വനിതാ ഡോക്ടര്‍ ഉള്‍പെടെയുള്ളവരെ യാതൊരു ദാക്ഷിണ്യവും കൂടാതെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.
ഗ്രാമീണ മേഖലയില്‍ എം ബി ബി എസ് കഴിയുന്നവര്‍ക്ക് നിര്‍ബന്ധിത സേവനം നടപ്പാക്കിയിട്ടു പോലും കാസര്‍കോട്ടേക്ക് ജോലി ചെയ്യാന്‍ പല ഡോക്ടര്‍മാരും വിമുഖത പ്രകടിപ്പിക്കുകയാണ്. ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥ പരിഗണിച്ച് എയിംസ് ഉള്‍പെടെയുള്ള ആവശ്യങ്ങളില്‍ കാസര്‍കോട്ട് സമരം ശക്തമായിരിക്കുമ്പോഴാണ് കാസര്‍കോട്ട് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഡോക്ടര്‍മാരെ സ്ഥലം മാറ്റാന്‍ ആരോഗ്യ വകുപ്പ് മുന്നോട്ട് വന്നിരിക്കുന്നത്. കാസര്‍കോട്ട് ഡോക്ടര്‍മാരുടെ 40 ഓളം ഒഴിവുകള്‍ നിലവിലുണ്ടെന്ന് ഡി എം ഒ എ പി ദിനേശ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തത്ക്കാലം സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചതായും പ്രളയ ബാധിത സ്ഥലത്തേക്ക് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഡോക്ടര്‍മാരെ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Hospital, Doctors, Job, Protest, Health-Department, The health department complains that doctors are not going to work in Kasargod. Five persons have been transferred, including a volunteer doctor, to work in Kasargod. The protest is strong.
Powered by Info News For You

Comments
Post a Comment