ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടി പോക്‌സോ കേസിലെ പ്രതിയായ കാമുകനോടൊപ്പം മുങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.08.2018) പതിനാറാം വയസില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി പതിനെട്ടാം വയസ് പൂര്‍ത്തിയായതിന് തൊട്ടടുത്ത ദിവസം പോക്‌സോ കേസില്‍ പ്രതിയായ കാമുകനോടൊപ്പം നാടുവിട്ടു. മൂവാരിക്കുണ്ടിലെ പതിനെട്ടുകാരിയാണ് കഴിഞ്ഞ ദിവസം പടന്നക്കാട്ടെ രൂപേന്ദ്രനോടൊപ്പം ഒളിച്ചോടിയത്. 

പത്താംതരം വിദ്യാര്‍ത്ഥിയായിരിക്കെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. അന്ന് കാമുകനായിരുന്ന രൂപേന്ദ്രന്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയതായി ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തത്. ഈ കേസില്‍ രൂപേന്ദ്രന്‍ മാസങ്ങളോളം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.

എന്നാല്‍ റിമാന്‍ഡ് കാലാവധിക്ക് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ രൂപേന്ദ്രന്‍ പെണ്‍കുട്ടിയുമായി പ്രണയം തുടരുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14ന് പതിനെട്ട് വയസ് പൂര്‍ത്തിയായ പെണ്‍കുട്ടി പതിനഞ്ചിനാണ് രൂപേന്ദ്രനോടൊപ്പം ഒളിച്ചോടിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ പ്രായപൂര്‍ത്തിയായ താന്‍ സ്വന്തം ഇഷ്ടപ്രകാരം രൂപേന്ദ്രനോടൊപ്പം പോയതാണെന്നും തങ്ങള്‍ വിവാഹിതരായതായും പെണ്‍കുട്ടി പോലീസിനെ അറിയിച്ചിട്ടുണ്ട്. മാതാവിന്റെ പരാതി പ്രകാരം കേസെടുത്തിട്ടുള്ളതിനാല്‍ പെണ്‍കുട്ടിയോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവിനോടൊപ്പം ഉടന്‍ തന്നെ സ്റ്റേഷനില്‍ ഹാജരാകാമെന്ന് പെണ്‍കുട്ടി ഉറപ്പ് നല്‍കിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Missing, complaint, Top-Headlines, Love, case, Investigation, Molestation, Kanhangad, Molested girl eloped with Accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?