ഭാര്യമാരില്‍ നിന്നും പീഡനമനുഭവിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കായി കമ്മീഷനെ നിയമിക്കണമെന്ന് ബിജെപി എം. പി

ന്യൂഡല്‍ഹി:(www.kvartha.com 04.08.2018)  ഭാര്യമാരുടെ പീഡനങ്ങളില്‍ കഷ്ടപ്പെടുന്ന ഭര്‍ത്താക്കന്മാരുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും പ്രത്യേക കമ്മീഷനെ നിയമിക്കണമെന്ന് ബിജെപി എം. പി ഹരിനാരായണ്‍ രാജ്ഭര്‍. യുപിയിലെ ഗോസി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നേതാവാണ് രാജ്ഭര്‍. വെള്ളിയാഴ്ച  ലോക്‌സഭയിലാണ് രാജ്ഭര്‍ ഈ ആവശ്യം ഉന്നയിച്ചത്.

ഭാര്യമാരുടെ പീഡനങ്ങളാല്‍ കഷ്ടപ്പെടുന്ന ഭര്‍ത്താക്കന്മാരുടെ പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹിള അയോഗ് പോലെ പുരുഷ് അയോഗ് എന്ന് കമ്മീഷന് പേര് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

 BJP MP wants commission for problems of suffering husbands

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വനിത കമ്മീഷനുകള്‍ ഉള്‍പ്പെടെ നിരവധി കമ്മീഷനുകളുണ്ട്. എന്നാല്‍ പുരുഷന്മാരുടെ പ്രശ്‌ന പരിഹാരത്തിന് ഒരു കമ്മീഷന്‍ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിരവധി പുരുഷന്മാര്‍ ഭാര്യമാരാല്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. പലരും ജയിലില്‍ കഴിയുന്ന പോലെയാണ്. അതിനാല്‍ ഒരു പുരുഷ കമ്മീഷന്‍ ആവശ്യമാണെന്നും രാജ്ഭര്‍ ലോക്‌സഭയില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Raising the issue during the Zero Hour, Rajbhar said the government has constituted several commissions including the mahila aayog, but none to deal with the issues and problems faced by the men.

Keywords: National, BJP, MP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?