വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം;ഡി വൈ എഫ് ഐ നേതാവിനെതിരെ കേസ്
തൃക്കരിപ്പൂര്‍:(www.kasargodvartha.com 18/08/2018) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പലയിടങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഡി വൈ എഫ് ഐ നേതാവിനെതിരെ ചന്തേര പോലീസ് കേസെടുത്തു. ഡി വൈ എഫ് ഐ തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറിയും സി പി എം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ വലിയപറമ്പ പഞ്ചായത്ത് ഓഫീസിന് സമീപത്തെ രതീഷ് കുതിരുമ്മല്‍ (23)നെതിരെയാണ് ബലാത്സംഗം, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കല്‍ തുടങ്ങിയ കുറ്റത്തിന് കേസെടുത്തത്.
മാടക്കാല്‍ സ്വദേശിനിയായ 23 കാരിയായ യുവതിയുടെ പരാതിയിലാണ് നേതാവിനെതിരെ ചന്തേര പോലിസ് കേസെടുത്തത്. തനിക്കു 13 വയസുള്ളപ്പോള്‍ 2008 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി പലയിടങ്ങളിലും കൊണ്ടുപോവുകയും രതീഷിന്റെ വീട്ടില്‍ വെച്ചും മടക്കാലിലെ യുവതിയുടെ വീട്ടില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. പരാതിയില്‍ അന്വേഷണം നടത്തിയ എസ് ഐ വിപിന്‍ ചന്ദ്രന്‍ വനിതാ പോലീസിനൊപ്പം വെള്ളിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെ മടക്കാലിലെ യുവതിയുടെ വീട്ടില്‍ എത്തി വിശദമായ മൊഴി എടുത്ത ശേഷമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പത്തു വര്‍ഷത്തോളം തന്നെ നേതാവ് കബളിപ്പിച്ചു എന്നാണ് യുവതി മൊഴി നല്‍കിയത്. കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസില്‍ ജീവനക്കാരന്‍ ആണ് ഇപ്പോള്‍ പ്രതി രതീഷ്. കേസില്‍ പ്രതി ചേര്‍ത്തതോടെ ഇയാള്‍ ഒളിവില്‍ പോയതായി പോലിസ് അറിയിച്ചു. അതിനിടയില്‍ പരാതി ഒതുക്കി തീര്‍ക്കാന്‍ ചന്തേര പോലിസ് സ്‌റ്റേഷനില്‍ മധ്യസ്ഥ ചര്‍ച്ച നടത്താനുള്ള സി പി എമ്മിന്റെ പിലിക്കോട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ രണ്ടു നേതാക്കളുടെ നീക്കം
വിവാദമായതോടെ സി പി എം ജില്ലാ നേതൃത്വം ഇടപെട്ടു കര്‍ശനമായി വിലക്കിയ വിവരവും പുറത്തുവന്നു. തട്ടിപ്പ്, പീഡനം, മണല്‍ മാഫിയ കേസുകളും മറ്റും ഒതുക്കാന്‍ പോലീസില്‍ ഇടപെടുന്ന നേതാക്കളാണ് ഈ കേസും ഒതുക്കി തീര്‍ക്കാന്‍ രംഗത്തുവന്നത്. ഇതിനെതിരായി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം വന്നതോടെയാണ് ജില്ലാ നേതൃത്വം ശക്തമായ നിലപാട് എടുത്തത്. ഇതോടെയാണ് നേതാവിനെതിരെ പീഡന കേസ് എടുക്കാന്‍ സമ്മര്‍ദ്ദം മുറുകിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Trikaripure, Kasaragod, Kerala, DYFI, Molestation, Police, Case, Complaint,Molestation; case against DYFI leader

Powered by Info News For You

Comments
Post a Comment