ശകാരത്തെ തുടര്‍ന്ന് അധ്യാപിക ജോലി മതിയാക്കിയ സംഭവത്തില്‍ കേസെടുത്തു

കൊല്ലം: (www.kasargodvartha.com 01.08.2018) രണ്ടാംക്ലാസുകാരിയെ ചട്ടുകം പഴുപ്പിച്ച് രണ്ടാനമ്മ പൊള്ളിച്ച വിവരം പുറംലോകത്തെ അറിയിച്ച താല്‍ക്കാലിക അധ്യാപിക സ്‌ക്കൂള്‍ അധികൃതരുടെ ശകാരത്തെ തുടര്‍ന്ന് ജോലി മതിയാക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് അന്വേഷിച്ച് പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Kollam, Case, Kerala, Teacher, Kerala Women's Commission, Teacher resign from Job; Case registered

തഴവ ഗവ. എവിജി എല്‍പി സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി രണ്ടാനമ്മയും അച്ഛനും പൊള്ളിച്ച വിവരം താല്‍ക്കാലിക അധ്യാപിക രാജി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടെ അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രഥമാധ്യാപികയും മറ്റ് ജീവനക്കാരും ഇവരെ സ്റ്റാഫ് മീറ്റിംഗില്‍ ശകാരിച്ചതായും ഇതോടെ അധ്യാപിക ജോലി മതിയാക്കിയെന്നുമാണ് വാര്‍ത്തകള്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ നടപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Case, Kerala, Teacher, Kerala Women's Commission,  Teacher resign from Job; Case registered



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?