സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി മൃതദേഹം കാര്‍ട്ടണില്‍ ഒളിപ്പിച്ച് രാജ്യം വിടാന്‍ ശ്രമിച്ച രണ്ട് പേര്‍ എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി
ദുബൈ: (www.kvartha.com 30.08.2018) സഹപ്രവര്‍ത്തകനെ കുത്തിക്കൊന്ന് മൃതദേഹം കാര്‍ട്ടണില്‍ ഒളിപ്പിച്ച രണ്ട് പേരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യം വിടാനുള്ള ശ്രമത്തില്‍ ദുബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇരുവരേയും പോലീസ് പിടികൂടിയത്. ദിയറയിലെ ഒരു ഫ്‌ലാറ്റിലെ അന്തേവാസികളായിരുന്നു മൂവരും. ഇവരെ കൂടാതെ ഫ്‌ലാറ്റില്‍ പതിനൊന്നോളം പേരുണ്ടായിരുന്നു. ഇവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്‌ലാറ്റ് കേന്ദ്രമായി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.
കൊലപാതകം നടന്ന ദിവസം സഹതാമസക്കാരനും പ്രതിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ശേഷം അടുക്കളയിലേയ്ക്ക് പോയ സുഹൃത്തിനെ പ്രതി കത്തിയെടുത്ത് കുത്തികൊല്ലുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം കാര്‍ട്ടണിലാക്കി. എന്നാല്‍ പിടിക്കപ്പെടുമെന്ന് മനസിലായതോടെ പ്രതികള്‍ ഇരുവരും കടന്ന് കളയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ രക്തം പുരണ്ട വസ്ത്രങ്ങളില്‍ ചിലത് തൊട്ടടുത്ത ഫ്‌ലാറ്റ് വാസികള്‍ കാണുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഒളിപ്പിച്ച് വെച്ച മൃതദേഹം കണ്ടെത്തി. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതോടെ പ്രതികളെ എയര്‍പോര്‍ട്ടില്‍ തടഞ്ഞ് വെയ്ക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The police said they received a call from someone, who said he saw a group of people rushing out of the flat with their clothes covered in blood. The police went to the flat and found that the deceased's body was stuffed in a carton that was placed on a cart.
Keywords: Gulf, UAE, Murder

Powered by Info News For You

Comments
Post a Comment