നടി രേഷ്മ ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: (www.kvartha.com 09.08.2018) പ്രശസ്ത പാകിസ്ഥാനി ഗായികയും അഭിനേത്രിയുമായ രേഷ്മ ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. ഭര്‍ത്താവുമായി പൊരുത്തപ്പെടാനാവാതെ കഴിഞ്ഞ കുറെ നാളുകളായി രേഷ്മ ഹാകിമാബാദിലെ പെഷ് വാറില്‍ സഹോദരനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.

ബുധനാഴ്ച രാവിലെ രേഷ്മ താമസിക്കുന്ന സഹോദരന്റെ വീട്ടില്‍ എത്തിയ ഇയാള്‍ താരത്തിന് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസ് അറിയിച്ചു. പാഷ്ടോ ഗാനങ്ങളിലൂടെ ജനശ്രദ്ധ നേടിയ രേഷ്മ ,'സോബല്‍ ഗോലുന' എന്ന പ്രശസ്ത പാകിസ്ഥാനി നാടകത്തിലും അഭിനയിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

 Pakistani singer-actress Reshma shot dead; reports indicate husband attacked her after domestic dispute, Islamabad, News, Husband, Gun attack, Dies, Police, Case, Islamabad, Family, Actress, Cinema, Pakistan, World, Crime, Criminal Case

പാകിസ്ഥാനില്‍ ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷം പ്രശസ്തരായ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പതിനഞ്ചാമത്തെ അക്രമസംഭവമാണ് ഇതെന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pakistani singer-actress Reshma shot dead; reports indicate husband attacked her after domestic dispute, Islamabad, News, Husband, Gun attack, Dies, Police, Case, Islamabad, Family, Actress, Cinema, Pakistan, World, Crime, Criminal Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?