ജെ എന്‍ യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമം, രക്ഷപ്പെട്ടത് തോക്ക് ട്രിഗര്‍ ലോക്കായിരുന്നതിനാല്‍ വെടിപൊട്ടാത്തതിനെ തുടര്‍ന്ന്
ന്യൂഡല്‍ഹി: (www.kvartha.com 13.08.2018) ജെ എന്‍ യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമം. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിനു സമീപത്തുവച്ചാണ് സംഭവം. തോക്കുമായി എത്തിയ അക്രമി ഉമര്‍ ഖാലിദിനു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ തോക്ക് ട്രിഗര്‍ ലോക്കായിരുന്നതിനാല്‍ വെടിപൊട്ടിയില്ല.
സംഭവത്തിനുശേഷം തോക്ക് ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് തോക്കില്‍നിന്നു തനിയെ വെടി പൊട്ടുകയും ചെയ്തു. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിനുപുറത്ത് ഉമര്‍ ഖാലിദ് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. രണ്ട് തവണയാണ് അക്രമി ഉമര്‍ ഖാലിദിനു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചത്.
സ്ഥലത്തെത്തിയ പോലീസ് തോക്ക് കണ്ടെടുത്തു. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഉമര്‍ ഖാലിദില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. അക്രമിക്കായി തെരച്ചില്‍ തുടരുകയാണ്. തനിക്കു നേരെ വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉമര്‍ ഖാലിദ് കഴിഞ്ഞ ജൂണില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
Keywords: World, News, New Delhi, Murder Attempt, Student, Gun attack, JNU student leader Umar Khalid attacked in Delhi, escapes unhurt

Powered by Info News For You

Comments
Post a Comment