ജോലി വാഗ്ദാനം ചെയ്തു പണം കബളിപ്പിക്കുന്ന കുപ്രസിദ്ധ തട്ടിപ്പുവീരന്‍ ജയപ്രകാശ് പോലീസിന്റെ പിടിയില്‍
ഹരിപ്പാട്: (www.kvartha.com 02.08.2018) ജോലി വാഗ്ദാനം ചെയ്തു പണം കബളിപ്പിക്കുന്ന കുപ്രസിദ്ധ തട്ടിപ്പുവീരന്‍ ജയപ്രകാശ് പോലീസിന്റെ പിടിയില്‍. നീരേറ്റുപുറം കൃഷ്ണവിലാസം ഗോപിനാഥ പിള്ളയുടെ മകന്‍ ജയപ്രകാശാണ് എടത്വാ പോലീസിന്റെ പിടിയിലായത്. സ്ഥലം വാങ്ങിതരാമെന്ന് പറഞ്ഞ് ചക്കുളം കുതിരച്ചാല്‍ കൃഷ്ണകുമാറിന്റെ കൈയ്യില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു.
എന്നാല്‍ ജയപ്രകാശ് തിരുവല്ല ഭാഗത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എടത്വാ എസ്.ഐ കെ.ജി രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം കണ്ടെത്തി അതിന് അടുത്തുള്ള സ്ഥലത്ത് തമ്പടിച്ചു. പോലീസ് എത്തിയെന്ന് സംശയം തോന്നിയ ജയപ്രകാശ് അയാളുടെ സിയെല്ലോ കാറില്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
നെടുമുടി, വള്ളികുന്നം, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി, തിരുവല്ല, മല്ലപ്പള്ളി എന്നീ സ്ഥലങ്ങളില്‍ നിന്ന് ജോലി വാഗ്ദാനം നല്‍കി നിരവധി ആളുകളുടെ കൈയ്യില്‍ നിന്ന് ലക്ഷങ്ങള്‍ പറ്റിച്ചതുള്‍പ്പെടെ അന്‍പതോളം തട്ടിപ്പ് കേസില്‍ പ്രതിയാണ്. വര്‍ഷങ്ങളായി പല പേരിലും, വേഷത്തിലും വിവിധ സ്ഥലങ്ങളില്‍ പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. എസ്.ഐയെ കൂടാതെ സീനിയര്‍ സി.പി.ഒമാരായ പ്രേംജിത്ത്, ഷൈലേഷ് കുമാര്‍, സിജിറാം എന്നിവര്‍ ചേര്‍ന്നാണ് ജയപ്രകാശിനെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested in cheating case, Cheating, Police, Arrested, Complaint, News, Local-News, Kerala.

Powered by Info News For You

Comments
Post a Comment