റിയാസ് മൗലവി വധം: വിചാരണ ഒക്ടടോബര്‍ എട്ടിന് തുടങ്ങും

കാസര്‍കോട് (www.evisionnews.co): പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ പള്ളിയോട് ചേര്‍ന്ന താമസസ്ഥലത്ത് അരുംകൊലചെയ്ത കേസിന്റെ വിചാരണ ഒക്ടോബര്‍ എട്ടിന് ആരംഭിക്കും. ചൊവ്വാഴ്ച കേസ് പരിഗണനക്കെടുത്തപ്പോഴാണ് വിചാരണ തിയതി ജില്ലാ സെഷന്‍സ് കോടതി പ്രഖ്യാപിച്ചത്. കേസില്‍ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതിക്ക് തീരുമാനം കൈകൊള്ളാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ കോടതി ഇന്ന് ഒരു തീരുമാനവും കൈകൊണ്ടില്ല. വിചാരണ ഘട്ടത്തില്‍ മാത്രമെ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാവുകയുള്ളൂവെന്നാണ് സൂചനകള്‍.
 
2017 മാര്‍ച്ച് 20ന് രാത്രി 12.30മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടക് ഹൊഡബ സ്വദേശിയായ റിയാസ് മൗലവിലെ ചൂരിയിലെ പള്ളിക്ക് സമീപത്തെ താമസസ്ഥലത്തു കയറി മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൂഡ്ലുവിലെ എന്‍. അഖിലേഷ് (25), കേളുഗുഡ്ഡെ അയ്യപ്പ നഗറിലെ എസ്. അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡയിലെ എസ്. നിതിന്‍(18) എന്നിവരാണ്് കേസിലെ പ്രതികള്‍. ഇവരെ സംഭവം നടന്ന് രണ്ടാംദിവസം തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസില്‍ പ്രതികള്‍ക്ക് വേണ്ടി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയാണ് ഹാജരാകുക. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ വിചാരണ മാറ്റണമെന്ന ശ്രീധരന്‍ പിള്ളയുടെ ആവശ്യത്തെ തുടര്‍ന്നാണ് വിചാരണ മാറ്റിവെച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?