യു എ ഇയില്‍ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുന്നതിന് അവകാശമുണ്ടോ? നിയമം അറിയൂ
ദുബൈ: (www.kvartha.com 06.08.2018) യു എ ഇയില്‍ തൊഴിലുടമയ്ക്ക് തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുന്നതിന് അവകാശമുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി ഖലീജ് ടൈംസ്. തൊഴിലുടമ ആവശ്യപ്പെട്ടിട്ടും പാസ് പോര്‍ട്ട് കൈവശം വയ്ക്കാന്‍ നല്‍കിയില്ല എന്ന കാരണത്താല്‍ തൊഴിലുടമയ്ക്ക് തൊഴിലാളിയെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ അവകാശമില്ലെന്നും വിശദീകരണം. ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഭര്‍ത്താവാണ് ഇതിന്റെ നിയമവശം തേടിയത്.
യുവതിയുടെ വീസ ഭര്‍ത്താവാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. 2011 മുതല്‍ ഭാര്യ ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് തൊഴിലുടമ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടത്. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ താല്പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ ജോലിയില്‍ നിന്നും പിരിച്ച് വിടുമെന്നായിരുന്നു തൊഴിലുടമയുടെ ഭീഷണി.
പാസ്‌പോര്‍ട്ട് ഹോള്‍ഡറുടെ പൂര്‍ണ സമ്മതമില്ലാതെ മറ്റൊരാള്‍ പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കുന്നത് യു എ ഇയില്‍ കുറ്റകരമാണ്. പാസ്‌പോര്‍ട്ട് കൈമാറാന്‍ തനിക്ക് സമ്മതമാണെന്ന് എഴുതി ഒപ്പിട്ട് നല്‍കിയാല്‍ മാത്രമേ ഒരു തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമുള്ളു. ഇക്കാര്യത്തില്‍ തൊഴിലുടമയില്‍ നിന്നും ഏതെങ്കിലും രീതിയിലുള്ള സമ്മര്‍ദ്ദമുണ്ടായാല്‍ മാനവ വിഭവശേഷി മന്ത്രാലയത്തില്‍ പരാതി നല്‍കാവുന്നതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Pursuant to your queries, detention of passport against the will of the passport holder is unlawful in the UAE. An employer cannot ask its employee to hand over the passport to keep in their custody without the employee's written consent. Should she face any continued harassment at her workplace she may report the same to the Ministry of Human Resources and Emiritisation (MoHRE) where she may lodge a complaint against her employer and may consider reporting this matter to the police.
Keywords: Gulf, UAE, Law

Powered by Info News For You

Comments
Post a Comment