ജ്വല്ലറിയിലും ബാങ്കിലും കവര്‍ച്ചാശ്രമം; സമീപത്തെ ഹോട്ടലില്‍ മോഷ്ടാക്കള്‍ കയറി; എത്തിയത് സമീപത്തെ സിസിടിവി തകര്‍ത്ത ശേഷം

കണ്ണൂര്‍: (www.kvartha.com 30.08.2018) സമീപത്തെ സിസിടിവികളെല്ലാം തകര്‍ത്ത ശേഷം ജ്വല്ലറിയിലും ബാങ്കിലും കവര്‍ച്ചാശ്രമം. പയ്യന്നൂര്‍ നഗരത്തിലെ സ്ഥാപനങ്ങളിലാണ് മോഷണശ്രമമുണ്ടായത്. നഗരത്തിലെ ശ്രീലക്ഷ്മി ജ്വല്ലറിയിലും റൂറല്‍ ബാങ്കിലുമാണ് കവര്‍ച്ചശ്രമം നടന്നത്. ബാങ്കിന് സമീപമുള്ള ഹോട്ടലിലും മോഷണം നടന്നിട്ടുണ്ട്.

മോഷ്ടാക്കള്‍ ജ്വല്ലറിയുടെ അകത്ത് കടന്നെങ്കിലും സ്വര്‍ണ ഉരുപ്പടികള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമിനുള്ളിലേക്ക് കടക്കാന്‍ സാധിക്കാത്തതിനാല്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടില്ല. എന്നാല്‍ ജ്വല്ലറിയില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപ വിലവരുന്ന വെള്ളിയാഭരണങ്ങള്‍ മോഷണം പോയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തിന്റെ പിന്‍ഭാഗത്തെ രണ്ടു വാതിലുകള്‍ തകര്‍ത്തായിരുന്നു മോഷണശ്രമം.

സമീപത്തെ റൂറല്‍ ബാങ്കിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഷട്ടറിന്റെ പൂട്ട് തകര്‍ക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് സ്ഥാപനങ്ങളിലെ മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്.

പയ്യന്നൂര് സിഐ കെ വിനോദ് കുമാര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. കണ്ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Kerala, Kannur, News, Robbery, Payyannur, CCTV, Robbery attempt in Jewellery and Bank

Keywords: Kerala, Kannur, News, Robbery, Payyannur, CCTV, Robbery attempt in Jewellery and Bank  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?