പശുവിനെ കശാപ്പുകാരില്‍ നിന്നും രക്ഷിക്കാന്‍ ബി ജെ പി എം എല്‍ എ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

ഹൈദരാബാദ് : (www.kvartha.com 13.08.2018) പശുവിനെ കശാപ്പുകാരില്‍ നിന്നും രക്ഷിക്കാന്‍ ബി ജെ പി എം എല്‍ എ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ഹൈദരാബാദിലെ ഗോഷാമഹല്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എയായ ടി.രാജാ സിംഗാണ് അപൂര്‍വ കാരണം പറഞ്ഞ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്.

'ഹിന്ദു വാഹിനി' എന്ന സംഘടനയുടെ ഭാഗമായ തന്നെ സംബന്ധിച്ചിടത്തോളം പശുക്കളുടെ ജീവനും സംരക്ഷണത്തിനുമാണ് മുന്‍ഗണനയെന്ന് രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഈദിനോടനുബന്ധിച്ച് അടുത്തയാഴ്ച മൂവായിരത്തിലധികം പശുക്കളെയാണ് കശാപ്പ് നടത്താന്‍ പോകുന്നത്. അതുകൊണ്ടുതന്നെ പശുക്കളെ സംരക്ഷിക്കാന്‍ താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയെ കുഴപ്പത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, ഇതാണ് രാജിക്ക് കാരണമെന്നും സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

Decided to quit party, want to work full-time to protect cows: BJP MLA Raja Singh, Hyderabad, News, Politics, Humor, BJP, Resignation, Protection, National.

മുന്‍പ് രണ്ട് തവണ പാര്‍ട്ടിയില്‍ നിന്നും രാജി പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും പിന്നീട് രാജാ സിംഗ് തന്റെ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Decided to quit party, want to work full-time to protect cows: BJP MLA Raja Singh, Hyderabad, News, Politics, Humor, BJP, Resignation, Protection, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?