ഏഷ്യന്‍ ഗെയിംസ് വനിതാ സ്‌ക്വാഷില്‍ മലയാളി താരത്തിന് മെഡല്‍

ജക്കാര്‍ത്ത: (www.kvartha.com 25.08.2018) ഏഷ്യന്‍ ഗെയിംസ് വനിതാ സ്‌ക്വാഷില്‍ മലയാളി താരം മെഡല്‍ സ്വന്തമാക്കി. മലയാളി താരം ദീപിക പള്ളിക്കലാണ് വെങ്കല മെഡല്‍ നേടിയത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ മലേഷ്യയുടെ നിക്കോള്‍ ആന്‍ ഡേവിഡിനോട് 3- 0 ന് പരാജയപ്പെട്ടതോടെയാണ് ദീപിക വെങ്കലത്തില്‍ ഒതുങ്ങിയത്.


അതിനിടെ വനിതകളുടെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളും പി വി സിന്ധുവും ക്വാര്‍ട്ടറില്‍ കടന്നു. ഇന്തോനേഷ്യയുടെ ഫിട്രിയാനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈനയുടെ നേട്ടം. 21 - 6, 21 - 14 എന്ന സ്‌കോറിനാണ് സൈന വിജയിച്ചത്. ഇന്തോനേഷ്യയുടെ തന്നെ ഗ്രിഗോറിയ മരിസ്‌ക തുന്‍ജുംഗിനെ 21 - 12, 21 - 15 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം.

എന്നാല്‍ വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ - എന്‍ സിക്കി റെഡ്ഡി സഖ്യം ചൈനയുടെ ക്യൂ ചെന്‍ - വൈ ജിയ സഖ്യത്തോട് തോറ്റ് പുറത്തായി. വനിതകളുടെ 400 മീറ്ററില്‍ നിലവിലെ ലോക അണ്ടര്‍ 20 ചാമ്പ്യനും ഇന്ത്യയുടെ പുതിയ താരോദയവുമായ ഹിമ ദാസ് ശനിയാഴ്ച ട്രാക്കിലിറങ്ങും. ഇതേയിനത്തില്‍ മൂന്നാമത്തെ ഹീറ്റ്‌സില്‍ ഇന്ത്യയുടെ നിര്‍മ്മല മത്സരിക്കും. മലയാളി താരം മുഹമ്മദ് അനസ്, ആരോക്യ രാജീവ് എന്നിവരും 400 മീറ്റര്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Asia, Athletes, Winner, Indian athletes, Sports, Indonesia, Asian Games 2018,  Dipika Pallika, bronze medal, Asian Games 2018: Dipika Pallika win bronze medal. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?