ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മുഖ്യന്‍ നേരിട്ട്; പരാതികള്‍ കേട്ടും സാന്ത്വനം പകര്‍ന്നും പിണറായി
ആലപ്പുഴ: (www.kvartha.com 23.08.2018) കേരളം കണ്ട മഹാപ്രളയത്തിലും പതറാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായി നേതൃത്വം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്. പ്രളയക്കെടുതികള്‍ വിലയിരുത്താനാണ് മുഖ്യമന്ത്രി ക്യാമ്പുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തുന്നത്.
രാവിലെ 8.45ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി കാല്‍നടയായാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയത്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, സജി ചെറിയാന്‍ എംഎല്‍എ, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ, ആലപ്പുഴ കലക്ടര്‍ എസ് സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു.
ചെങ്ങന്നൂര്‍ ക്യാമ്പില്‍ നിന്നും മുഖ്യമന്ത്രി കോഴഞ്ചേരിയിലെ ക്യാമ്പിലെത്തി. അവിടെ നിന്നും 11 മണിയോടെ ആലപ്പുഴയിലെത്തും. ആലപ്പുഴയില്‍ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാകും മുഖ്യമന്ത്രി എത്തുക. പിന്നീട് ചാലക്കുടി, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളിലുള്ള ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. വൈകീട്ട് തിരുവനന്തപുരത്ത് നടക്കുന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
ക്യാമ്പുകളില്‍ ചെന്ന് ദുരിതബാധിതരുടെ പരാതികളും പരിഭവങ്ങളും നേരിട്ട് കേട്ട് മുഖ്യമന്ത്രി അവരെ സാന്ത്വനിപ്പിക്കാനും മറന്നില്ല. പ്രളയക്കെടുതില്‍ പതറാത്ത മുഖ്യമന്ത്രിയുടെ നേതൃത്വത്തെ വിദേശമാധ്യമങ്ങളടക്കം അഭിനന്ദിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Alappuzha, Trending, Flood, News, CM, Pinarayi vijayan, Relief Camps, CM Visiting Flood Relief Camps

Powered by Info News For You

Comments
Post a Comment