ഈസ്റ്റ് എളേരി പഞ്ചായത്തിന് പിഴയിട്ട കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കുടുങ്ങി

കാഞ്ഞങ്ങാട് (www.evisionnews.co): അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിന് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന് 1,23,532 രൂപ പിഴ ചുമത്തിയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെട്ടിലായി. പണമടച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന മുന്നറിയിപ്പ് വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് തടഞ്ഞു. അതേസമയം അപകടകരമാവിധം വൈദ്യുതി കണക്ഷന്‍ നല്‍കിയതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്.
 
ചിറ്റാരിക്കാല്‍ ടൗണിലെ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിലേക്ക് നല്‍കിയ താല്‍കാലിക വൈദ്യുതി കണക്ഷനാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്. വിജിലന്‍സ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിലെ അസി. എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഇവിടെ പരിശോധിച്ചതിന് പിന്നാലെയാണ് നടപടി. താല്‍ക്കാലിക വൈദ്യുതി കണക്ഷനില്‍ നിന്നും വാണിജ്യാവശ്യത്തിന് വേണ്ടി വൈദ്യുതി ഉപയോഗിച്ചതിനാണ് പഞ്ചായത്തിന് 1,23,532 രൂപ പിഴയിട്ടത്. പണമടച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ കണക്ഷന്‍ വിഛേദിക്കുമെന്നും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. എന്നാല്‍ പഞ്ചായത്ത് താല്‍ക്കാലിക കണക്ഷന്‍ അടക്കമുള്ള അധിക തുക, വൈദ്യുതി ഉപയോഗത്തിന് മുന്‍കൂറായി ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അടച്ചിരുന്നു.
 
ഈവിവരം പഞ്ചായത്ത് സെക്രട്ടറി വൈദ്യുതി വകുപ്പ് മന്ത്രിയെ ഇമെയില്‍ വഴി അറിയിച്ചു. ഇതേ തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രിയുടെ ഓഫീസ് നല്ലോംപുഴ ഇലക്ട്രിസിറ്റി എഞ്ചിനീയര്‍ ഷാമിനോട് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് പഞ്ചായത്തിനെതിരായ നടപടി താല്‍ക്കാലികമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?