ദിവാകരനെ മരണം തട്ടിയെടുത്തത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിനിടെ

നീലേശ്വരം: (www.kasargodvartha.com 10.08.2018) ഓര്‍ക്കാപ്പുറത്ത് പിടിപെട്ട അസുഖത്തെ തുടര്‍ന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചുവരാനുള്ള മടക്കയാത്ര ദിവാകരന്റെ അന്ത്യയാത്രയായി. നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ പൂവാലംകൈയിലെ എം വി വനജയുടെ ഭര്‍ത്താവ് ദിവാകരന്‍ ബുധനാഴ്ചയാണ് ദുബായിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. 

അവധിക്ക് നാട്ടില്‍ വന്ന ദിവാകരന്‍ ഒരാഴ്ച മുമ്പാണ് തിരിച്ചുപോയത്. നാട്ടില്‍ വന്നപ്പോള്‍ ദിവാകരന് മഞ്ഞപ്പിത്ത രോഗം പിടിപെട്ടു. ഇതിനിടയില്‍ വീടുപണി പുരോഗമിച്ചുവരികയായിരുന്നു. അസുഖം കൂടി പിടിപെട്ടതോടെ വിസ ക്യാന്‍സല്‍ ചെയ്ത് തിരിച്ചുവരാനായിരുന്നു ഒരാഴ്ച മുമ്പ് വീണ്ടും ഗള്‍ഫിലേക്ക് തിരിച്ചുപോയത്. ഇതിനിടയിലാണ് താമസസ്ഥലത്തുവെച്ച് ഹൃദയാഘാതമുണ്ടാകുകയും കുഴഞ്ഞുവീഴുകയും ചെയ്തത്. ഉടന്‍ കൂട്ടുകാര്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തന്റെ വീടിന് അടുത്തായി പുതിയ വീട് പണിത് വരികയായിരുന്നു. ഇതിന്റെ പണി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസ ജീവിതം അവസാനിപ്പിക്കാന്‍ ദിവാകരന്‍ തീരുമാനിച്ചത്. എന്നാല്‍ വിധി അതിനെ അനുവദിച്ചില്ല. വര്‍ഷങ്ങളോളം നീലേശ്വരം റെയില്‍വേ ഗേറ്റിന് സമീപം കച്ചവടം നടത്തിയ ശേഷമാണ് ദിവാകരന്‍ ഗള്‍ഫിലേക്ക് പോയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മുന്നില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് തറവാട്ടിലേക്ക് കൊണ്ടുപോയത്. എം രാജഗോപാലന്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, പ്രതിപക്ഷ നേതാവ് എറുവാട്ട് മോഹനന്‍, സിപിഎം ഏരിയാ സെക്രട്ടറി ടി കെ രവി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജന്‍, ജില്ലാ കമ്മിറ്റി അംഗം കെ ബാലകൃഷ്ണന്‍, ഏരിയാ കമ്മിറ്റി അംഗം പാറക്കോല്‍ രാജന്‍, പേരോല്‍ ലോക്കല്‍ സെക്രട്ടറി കെ പി രവീന്ദ്രന്‍,  ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് കെ എം ശ്രീധരന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു.

Related News:
ദുബൈയിലെ താമസ സ്ഥലത്തു കുഴഞ്ഞു വീണു മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Cheating, Fine, Cheating case: Fine and imprisonment for accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?