ദുരിതാശ്വാസം: പ്രളയക്കെടുതി നേരിടുന്നതിന് പണം കണ്ടെത്താന്‍ വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കും

തിരുവനന്തപുരം: (www.kvartha.com 16.08.2018) പ്രളയക്കെടുതി നേരിടുന്നതിന് പണം കണ്ടെത്താനുളള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി 2018 നവംബര്‍ 30 വരെ വര്‍ധിപ്പിക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.

നിലവില്‍ ആറ് സ്ലാബുകളിലായാണ് ഡ്യൂട്ടി നിശ്ചയിച്ചത്. എല്ലാ സ്ലാബിലും പര്‍ച്ചേസ് കോസ്റ്റിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ നേരിയ വര്‍ധന വരുത്താനാണ് തീരുമാനം. 235 രൂപയ്ക്കും 250 രൂപയ്ക്കും ഇടയില്‍ വിലയുളള മദ്യത്തിന് ഇപ്പോള്‍ പര്‍ച്ചേസ് കോസ്റ്റിന്റെ 21 ശതമാനമാണ് നികുതി. അത് 21.5 ശതമാനമായി വര്‍ധിക്കും. ഇതുപോലെ മറ്റു സ്ലാബുകളിലും വര്‍ധന വരുത്താനാണ് തീരുമാനം. അധിക വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. പ്രളയക്കെടുതിയും ദുരന്തനിവാരണ പ്രവര്‍ത്തനവും മന്ത്രിസഭ അവലോകനം ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Liquer tax, Kerala, News, Liquor, Goverment to hike Liquer tax 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?