വെള്ളപ്പൊക്ക ശേഷം വീടുകളിലേക്കു മടങ്ങുമ്പോള്‍ അതിജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

* കര്‍ശന ശുചിത്വം പാലിക്കണം
* കുടിവെള്ള സ്രോതസുകള്‍ അണുവിമുക്തമാക്കിയേ ഉപയോഗിക്കാവൂ
* സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ നല്ലതാണോ എന്നു പരിശോധിക്കണം
* ഇലക്ട്രീഷ്യനെക്കൊണ്ടു പരിശോധിപ്പിക്കാതെ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്
* വിഷപ്പാമ്പ് ശല്യം സൂക്ഷിക്കണം
* കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം
* പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണം

തിരുവനന്തപുരം: (www.kvartha.com 17.08.2018) വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീട് ഉപേക്ഷച്ചു സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ തിരികെയെത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും കഴുകി വൃത്തിയാക്കണം. ബ്ലീച്ചിങ് പൗഡര്‍ കലക്കിയ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. പരിസരം വൃത്തിയാക്കുന്നതിനു കുമ്മായം, നീറ്റുകക്ക എന്നിവ ഉപയോഗിക്കാം. കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ മലിനമായ കിണറുകള്‍, ടാങ്കുകള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവ അണുവിമുക്തമാക്കിയ ശേഷം ഉപയോഗിക്കാന്‍ തുടങ്ങാവൂ. വ്യക്തിഗത സുരക്ഷാ ഉപാധികള്‍ സ്വീകരിക്കണം. എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് കഴിക്കണം. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന വീടുകള്‍, അംഗണ്‍വാടികള്‍, സ്‌കൂളുകള്‍, റേഷന്‍ കടകള്‍, മറ്റു ഭക്ഷ്യ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന  ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ. അടഞ്ഞു കിടക്കുന്ന മുറികളില്‍ വായു മലിനീകരണം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉപയോഗിക്കും മുമ്പ് ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാര യോഗ്യമാക്കണം.

ഇലക്ട്രീഷ്യനെക്കൊണ്ടു പരിശോധിപ്പിച്ച ശേഷമേ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാവൂ. പനിയോ മറ്റു രോഗ ലക്ഷണമോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം. വെള്ളക്കെട്ടുള്ള മേഖലകളില്‍ കൊതുകു പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വിഷപ്പാമ്പുകളുടെ സാന്നിധ്യമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ മുന്‍കരുതലെടുക്കേണ്ടതും കടിയേറ്റാല്‍ ഉടന്‍
വൈദ്യസഹായം തേടേണ്ടതുമാണ്.

ബ്ലീച്ചിങ് പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍ എന്നിവയുടെ ഉപയോഗക്രമത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും ആശ പ്രവര്‍ത്തകരുടേയും ഉപദേശം സ്വീകരിക്കണം. കൊതുക്, കൂത്താടി എന്നിവയുടെ വ്യാപനം ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരെ അറിയിക്കണം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയ്ക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ അതു മുടങ്ങാതെ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Trending, Flood, Rain, Flood: Health department's Suggestion to peoples
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?