പരമാവധി സംഭരണശേഷിയിലെത്താന്‍ ഒരു അടി മാത്രം; ഇടുക്കി അണക്കെട്ട് തുറക്കുന്നു

തിരുവനന്തപുരം: (www.kasargodvartha.com 09.08.2018) ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താന്‍ ഒരു അടി മാത്രം ശേഷിക്കെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനം. അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ ചുമതലപ്പെടുത്തി. കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് വ്യാപക നാശമുണ്ടായ സാഹചര്യത്തിലാണ് യോഗം വിളിച്ചത്. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 16 പേര്‍ മരിച്ചു.

ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ കെഎസ്ഇബി അനുമതി നല്‍കിയിട്ടുണ്ട്. ഇടുക്കി, എറണാകുളം ജില്ല കളക്ടര്‍മാര്‍ക്ക് കെഎസ്ഇബി ജാഗ്രതാ നിര്‍ദേശവും നല്‍കി. ഇടുക്കിയില്‍ ട്രയല്‍ റണ്‍ നടത്താന്‍ കെഎസ്ഇബി തയ്യാറെന്നും അറിയിച്ചിട്ടുണ്ട്. 2,400 അടിയാണ് പരമാവധി സംഭരണശേഷി. ഇപ്പോള്‍ ജലനിരപ്പ് 2398.66 അടിയിലെത്തിയിട്ടുണ്ട്.

Kerala, Thiruvananthapuram, news, Top-Headlines, Pinarayi-Vijayan, Rain, KSEB, Trial run will be conducted soon in Idukki dam


Keywords: Kerala, Thiruvananthapuram, news, Top-Headlines, Pinarayi-Vijayan, Rain, KSEB, Trial run will be conducted soon in Idukki dam 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?