മറുനാടന്‍ തൊഴിലാളി ലഹരി മൂത്ത് പുഴയില്‍ ചാടി; വീണപ്പോള്‍ രക്ഷിക്കാനായി കരച്ചിലും

ആലുവ: (www.kvartha.com 04.08.2018) ലഹരി മൂത്ത് പുഴയില്‍ ചാടിയ മറുനാടന്‍ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. ആലുവ കുഞ്ഞുണ്ണിക്കര അക്വഡറ്റ് പാലത്തില്‍ നിന്നും വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് ലഹരിയില്‍ ഇയാള്‍ പെരിയാറിലേക്ക് എടുത്ത് ചാടിയത്.

എന്നാല്‍ പുഴയില്‍ വീണയുടന്‍ പാലത്തിന്റെ തൂണില്‍ പിടിച്ച് കിടന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് കരയുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആലുവ ഫയര്‍ഫോഴ്‌സെത്തി ഏറെ പണിപ്പെട്ടാണ് ഇയാളെ കരയ്ക്ക് കയറ്റിയത്.

Migrant labourer dived to Periyar river in Aluva,Aluva, News, Local-News, hospital, Treatment, Humor, Natives, Kerala, River

അവശനിലയിലായ ഇയാളെ പിന്നീട് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായതിനാല്‍ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭിച്ചിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. ലീഡിങ് ഫയര്‍മാന്‍ ജോസഫ് ആന്റണി, സേനാംഗങ്ങളായ കെ.എ. അനീഷ്, പി.എസ്. സന്തോഷ് കുമാര്‍, ആരിഷ്, എ.സി. സിനോജ്, എം.ആര്‍. ശരത്, അനൂപ്, എം.പി. നിസാം എന്നിവരാണ് ഇയാളെ രക്ഷിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Migrant labourer dived to Periyar river in Aluva,Aluva, News, Local-News, hospital, Treatment, Humor, Natives, Kerala, River.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?