നിയന്ത്രണംവിട്ട കാര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് നിന്നു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കാസര്‍കോട്: (www.kasargodvartha.com 03.08.2018) നിയന്ത്രണംവിട്ട കാര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് നിന്നതോടെ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ചെമ്മനാട് ചന്ദ്രഗിരിപ്പാലത്തില്‍ വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ചെമ്മനാട് ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരികള്‍ നിന്നത്. താഴിചയിലേക്ക് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ കാര്‍ തള്ളി പിറകിലോട്ടു നീക്കി. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. മാസങ്ങള്‍ക്കു മുമ്പ് ഇതേപാലത്തില്‍ മത്സ്യലോറി പാലത്തിന്റെ കൈവരിയിലിടിച്ച് ക്ലീനര്‍ പുഴയില്‍ വീണ് മരണപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Accident, Chemnad, Bridge, Car accident in Chandragiri Bridge
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?