കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ്


(www.evisionnews.co) പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് വിദേശ സഹായ വാഗ്ദാനങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാര്‍ത്ത കുറിപ്പ് ഔദ്യോഗികമായി ഇറക്കിയതോടെയാണ് സ്ഥീകരണമുണ്ടായിരിക്കുന്നത്. രാജ്യം പ്രളയക്കെടുതി നേരിടുന്നത് പര്യാപ്തമാണ്. അതിനാല്‍ തന്നെ വിദേശസഹായം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് വിദേശകാര്യ മന്ത്രലായത്തിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസമാണ് യുഎഇ സഹായം സംബന്ധിച്ച അറിയിപ്പുണ്ടായത്. അതിന് ശേഷം ഇത് കേരളത്തില്‍ വലിയ ചര്‍ച്ചയായി. ഇതിനു പിന്നാലെയാണ് വിദേശരാജ്യങ്ങളില്‍നിന്ന് സഹായം സ്വീകരിക്കുന്നതില്‍ തടസ്സമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു്. വിദേശകാര്യ മന്ത്രാലയം ഫണ്ട് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ യുഎഇ, ഖത്തര്‍, യുഎന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ തുലാസിലായി.

20,000 കോടി നാശനഷ്ടം പ്രാഥമികമായി കണക്കാക്കിയിരിക്കുന്ന ദുരന്തത്തില്‍ വിദേശ സഹായങ്ങള്‍ ഉള്‍പ്പെടെ ഉണ്ടെങ്കിലെ കേരളത്തിന്റെ നവനിര്‍മ്മാണം നടക്കുകയുള്ളു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 680 കോടി രൂപയുടെ സഹായം കൊണ്ട് നവകേരള നിര്‍മ്മാണം സാധ്യമല്ല. ഈ സാഹചര്യത്തിലാണ് എന്ത് വിലകൊടുത്തും യുഎഇ സഹായഫണ്ട് കേരളത്തിന് ലഭിക്കണമെന്ന നിലപാട് പൊതുജനം ഉയര്‍ത്തുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?