കണ്ണൂരില്‍ ഒളിപ്പിച്ച നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: (www.kasargodvartha.com 12.08.2018) കണ്ണൂര്‍ മട്ടന്നൂരില്‍ ഒളിപ്പിച്ച നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. വെളിയമ്പ്ര പെരിയത്തില്‍ നിന്നുമാണ് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ സി ഐ ജോഷി ജോസിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെടുത്തത്. 

പെരിയത്തില്‍ കമ്പിവേലി ചെങ്കല്‍ ക്വാറിക്കു സമീപത്തെ ചെങ്കല്ലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്റ്റീല്‍ ബോംബുകള്‍. കസ്റ്റഡിയിലെടുത്ത ബോംബുകള്‍ പിന്നീട് പോലീസ് നിര്‍വീര്യമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, news, Top-Headlines, Steal bombs found in Kannur
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?