പ്രളയക്കെടുതി: സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഹാള്‍ വിട്ടുനല്‍കാന്‍ വിസമ്മതിച്ച ബാര്‍ അസോസിയേഷന് പണി കൊടുത്ത് കളക്ടര്‍ അനുപമ; പൂട്ടുപൊളിച്ച് വസ്തുക്കള്‍ സൂക്ഷിച്ച ശേഷം വേറെ താഴിട്ട് പൂട്ടി
തൃശൂര്‍: (www.kvartha.com 19.08.2018) പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന കേരളത്തിന് സഹായഹസ്തവുമായി നിരവധിപേരെത്തുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ശേഖരിച്ച ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും സൂക്ഷിക്കാന്‍ ഹാള്‍ വിട്ട് നല്‍കാന്‍ തയ്യാറാവാതെ ബാര്‍ അസോസിയേഷന്‍. ഒടുവില്‍ ബാര്‍ അസോസിയേഷന് പണി കൊടുത്ത് കളക്ടര്‍ അനുപമ.
പലതവണ ആവശ്യപ്പെട്ടിട്ടും ഹാള്‍ തുറക്കാന്‍ തയാറാവാതിരുന്നതോടെ കലക്ടര്‍ ടി വി അനുപമയുടെ ഉത്തരവ് പ്രകാരം പൂട്ടു പൊളിക്കുകയായിരുന്നു. അസോസിയേഷന്‍ ഉപയോഗിക്കുന്ന 35, 36 നമ്പര്‍ മുറികളാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണനും അനുപമയും ചേര്‍ന്ന് ഒഴിപ്പിച്ചെടുത്തത്.
ദുരന്തനിവാരണ നിയമം 2005ലെ സെക്ഷന്‍ 34 (എച്ച്), (ജെ), (എം) പ്രകാരമാണ് മുറി ഒഴിപ്പിച്ചത്. അരിയും മറ്റും സൂക്ഷിച്ച ശേഷം കലക്ടര്‍ വേറെ താഴിട്ട് മുറി പൂട്ടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും വന്‍തോതില്‍ അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും സംഭാവനയായി ലഭിക്കുന്ന സാഹചര്യത്തിലാണ് സ്ഥലപരിമിതി രൂക്ഷമായത്.
Keywords: Kerala, Thrissur, News, District Collector, Flood, Rain, Bar association hall opened by collector

Powered by Info News For You

Comments
Post a Comment