പ്രളയത്തോട് പൊരുതി കേരളം; ഗര്‍ഭിണിയായ യുവതിയെ ഹെലികോപ്ടറിലുടെ രക്ഷപ്പെടുത്തി നേവി; സാഹസികതയ്‌ക്കൊടുവില്‍ യുവതിക്ക് സുഖപ്രസവം
കൊച്ചി: (www.kvartha.com 17.08.2018) പ്രളയത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഗര്‍ഭിണിയായ യുതിയെ നേവി സാഹസികമായി രക്ഷപ്പെടുത്തി. പിന്നീട് ഹോസ്പിറ്റലില്‍ വെച്ച് യുതിക്ക് സുഖപ്രസവം. എറണാകുളം ജില്ലയിലെ കാലടിയിലാണ് സംഭവം. ചെങ്ങമനാട് കളത്തിങ്കല്‍ വീട്ടില്‍ സാജിത(25) ആണ് പ്രളയത്തെ അതിജീവിച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
രണ്ടുദിവസമായി ചൊവ്വര റയില്‍വേ സ്റ്റേഷന് സമീപത്തെ ഹിദായുത്തുല്‍ ഇസ്ലാം മസ്ജിദ് കെട്ടിടത്തിന് മുകളില്‍ കുടുങ്ങി കിടക്കുകയായിരുന്നു സാജിത. വെള്ളിയാഴ്ച രാവിലെ 11 ഓടെ നാവിക സേന എയര്‍ ലിഫ്റ്റിങിലൂടെ അതിസാഹസികമായി സാജിതയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് പ്രസവവേദന അനുഭവപ്പെട്ട സാജിതയെ നാവികസേനയുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ സാജിത കുഞ്ഞിന് ജന്മം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, Flood, Rain, Trending, News, Navy, Pregnant Woman, Navy rescued pregnant woman

Powered by Info News For You

Comments
Post a Comment