കേരളത്തെ സഹായിക്കാന്‍ പണമില്ലെന്നറിയിച്ച ആരാധകന് ഒരുകോടി വാഗ്ദാനം ചെയ്ത് ബോളിവുഡ് താരം


കേരളത്തിന് ഹീറോ ആയി ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്. കേരളത്തെ സഹായിക്കാന്‍ പണമില്ലെന്ന് പറഞ്ഞ ആരാധകന് ഒരു കോടി രൂപ ധനസഹായമായി നല്‍കാമെന്നാണ് സുശാന്ത് സിങ് അറിയിച്ചത്. ആ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു. ശുഭംരഞ്ജന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിങിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'എന്റെ കൈയില്‍ പണമില്ല, കേരളത്തിലേയ്ക്ക് എന്തെങ്കിലും ഭക്ഷണം സംഭാവന നല്‍കണമെന്നുണ്ട്. പക്ഷേ, എങ്ങനെ? ദയവായി പറയൂ...'

ഇതിന് സുശാന്ത് നല്‍കിയ മറുപടിയാണ് ശുഭംരഞ്ജനെ ഞെട്ടിച്ചത്. 'നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം.' ഇതാണ് സുശാന്ത് നല്‍കിയ മറുപടി. ഇതിന് പിന്നാലെ സുശാന്ത് പണം ശുഭംരഞ്ജന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. ആരാധകന്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അടക്കം സുശാന്തിന് സ്‌ക്രീന്‍ ഷോട്ട് അയച്ചു. അദ്ദേഹം അത് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് വിവരം ആരാധകരെ അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?