സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

തലയോലപ്പറമ്പ്:(www.kvartha.com 14/08/2018) വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം വിളമ്പാനെത്തിയ സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ പോലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ ഉഴുവത്ത് കടവ് ആലിപ്പറമ്പില്‍ അന്‍വര്‍ സാദത്തിനെ(23) യാണു തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.

തലയോലപ്പറമ്പിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ഡാന്‍സ് പ്രോഗ്രാമിനെത്തിയ ഇവന്റ് മാനേജ്‌മെന്റുകാരനായ ഇയാള്‍ വസ്ത്രം മാറുന്നതിനായി കയറിയപ്പോള്‍ മൊബൈല്‍ ഫോണ്‍ വീഡിയോ റിക്കോഡില്‍ വച്ചശേഷം പുറത്തിറങ്ങുകയായിരുന്നു. ഇതിനുശേഷം ഭക്ഷണം വിളമ്പാനെത്തിയ രണ്ട് സ്ത്രീകള്‍ ഡ്രസ് മാറിപ്പോകുകയും ചെയ്തു. മൂന്നാമതെത്തിയ യുവതി സംശയം തോന്നി നോക്കിയപ്പോഴാണു ക്യാമറ ഓണായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

News, Kerala, Youth, Arrest, Police, Mobile Phone, Court, Remanded, Spy camera in dressing room; Youth arrested

തുടര്‍ന്ന് ഫോണ്‍ കൈക്കലായിയ യുവതി മറ്റുള്ളവരോട് വിവരം പറയുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ഉച്ചകഴിഞ്ഞു മുന്നോടെയാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. മൊബൈല്‍ ക്യാമറയില്‍ ദൃശ്യം പകര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നു കേസെടുത്തതായി എസ്‌ഐ രഞ്ജിത്ത് കെ വിശ്വനാഥ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Youth, Arrest, Police, Mobile Phone, Court, Remanded, Spy camera in dressing room; Youth arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?