യുവാവിനെ പട്ടാപകല്‍ അടിച്ചുകൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ പട്ടാപകല്‍ അടിച്ചുകൊന്ന കേസില്‍ കുറ്റപത്രം തയാറായി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന്‍ ആശിഷ് വില്യ (42)മാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ മെയ് ഒമ്പതിന് വൈകിട്ടാണ് സംഭവം. നഗരത്തിലെ ഓട്ടോഡ്രൈവറും മടിക്കൈ ചാളക്കടവിലെ ഹോട്ടലുടമ കണ്ണന്റെ മകനുമായ ദിനേശനാണ് പ്രതി. അലാമിപ്പള്ളി ബാറില്‍ മദ്യപിക്കാനെത്തിയ ഇരുവരും ഇംഗ്ലീഷ് ഭാഷയെച്ചൊല്ലി തര്‍ക്കിക്കുകയും തുടര്‍ന്ന് ബാറില്‍ നിന്നും പുറത്തിറങ്ങിയ ആശിഷ് വില്യംമിനെ ദിനേശന്‍ മരപ്പലക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
അലാമിപ്പള്ളി ബസ് സ്റ്റാന്റില്‍ സിഐടിയു- ബിഎംഎസ് തൊഴിലാളികള്‍ തമ്മിലുണ്ടായ കയറ്റിറക്ക് തര്‍ക്കത്തെ തുടര്‍ന്ന് കാവലുണ്ടായിരുന്ന പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് ദിനേശനെ പിടികൂടുകയും വില്യംസിനെ ജില്ലാ ആസ്പത്രിയിലെത്തിക്കുകയുമായിരുന്നു. നേരത്തെ കോഴിക്കോട്ട് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്ലര്‍ക്കായിരുന്ന വില്യം അവിടത്തെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാലിച്ചാനടുക്കം അട്ടക്കണ്ടത്തെ ഒരു സ്വകാര്യ തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യയുമായുള്ള വിവാഹമോചനം സംബന്ധിച്ചുള്ള കേസില്‍ കോടതിയില്‍ ഹാജരാകാനായി കോഴിക്കോട്ടേക്ക് പോകുന്നതിനിടിയിലാണ് മദ്യപിക്കാനായി അലാമിപ്പള്ളിയിലെ ബാറിലെത്തിയത്. കേസ് അന്വേഷിച്ച് ഹൊസ്ദുര്‍ഗ് സിഐ സി.കെ സുനില്‍ കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Powered by Info News For You

Comments
Post a Comment