നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കുംതിരക്കും; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം: (www.kvartha.com 04.08.2018) നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

കൊട്ടാരക്കരയില്‍ ഒരു മാള്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു ദുല്‍ഖര്‍ എത്തിയത്. ദുല്‍ഖര്‍ വരുന്നതറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ മാളിന് മുന്നിലും തൊട്ടടുത്ത കെട്ടിട്ടങ്ങളിലും തടിച്ചു കൂടിയിരുന്നു. ദുല്‍ഖര്‍ എത്തിയതോടെ അദ്ദേഹത്തെ കാണാന്‍ ആളുകള്‍ തിക്കിതിരക്കി. ഇതിനിടെ തിരക്ക് നിയന്ത്രണാതീതമാകുകയും ഹരി ഇതിനിടയില്‍പെട്ട് കുഴഞ്ഞു വീഴുകയുമായിരുന്നു. ഹരിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നേരത്തെ ഹൃദയാഘാതം വന്നിട്ടുള്ളയാളാണ് ഹരിയെന്ന് പോലീസ് പറഞ്ഞു.

One man died due to rush in Dulquer Salmaan attending function, Kollam, News, Obituary, Dead, Injured, Thiruvananthapuram, Kottarakkara, Police, Case, Cinema, Dulkar Salman, Kerala

സംഭവത്തില്‍ മാള്‍ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഗതാഗതതടസം സൃഷ്ടിച്ചതിനും മതിയായ തയ്യാറെടുപ്പുകള്‍ നടത്താതെ റോഡില്‍ വച്ചു പരിപാടി നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.


Keywords: One man died due to rush in Dulquer Salmaan attending function, Kollam, News, Obituary, Dead, Injured, Thiruvananthapuram, Kottarakkara, Police, Case, Cinema, Dulkar Salman, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?