ഓട്ടോ റിക്ഷയില്‍ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട് (www.evisionnews.co): ഓട്ടോ റിക്ഷയില്‍ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. കുഡ്ലു കാളിയങ്കാട് സ്വദേശിയും നഗരത്തില്‍ ഓട്ടോ ഡ്രൈവറുമായ നവീനാ (44)ണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ കറന്തക്കാട് പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. നവീനെ ഓട്ടോ റിക്ഷയില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിസരത്തുണ്ടായിരുന്നവര്‍ കാസര്‍കോട് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്സെത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
Powered by Info News For You

Comments
Post a Comment