കാലവര്‍ഷക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സര്‍വകക്ഷി എംപിമാര്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടു

ന്യൂഡല്‍ഹി: (www.kvartha.com 10.08.2018) കാലവര്‍ഷക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സര്‍വകക്ഷി എംപിമാര്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടു. മഴക്കെടുതി ദിനം പ്രതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എംപിമാര്‍ രാജ്‌നാഥ് സിഗിനെ കണ്ടത്.സന്ദര്‍ശിച്ച സര്‍വകക്ഷി എംപിമാര്‍ക്ക് ഇത് സംബന്ധിച്ച ഉറപ്പ് മന്ത്രി നല്‍കി.

മഴക്കെടുതി ചര്‍ച്ചചെയ്യാന്‍ മന്ത്രി ഞായറാഴ്ച കൊച്ചിയിലെത്തും. കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി എംപിമാര്‍ പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയാണ് മന്ത്രി കൊച്ചിയിലെത്തുക. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രാജ്‌നാഥ് സിംഗിനൊപ്പമുണ്ടാകും. ആവശ്യമായ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കാമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചതായി പി കരുണാകരന്‍ എം പി പറഞ്ഞു.



കഴിഞ്ഞ രണ്ടു ദിവസങ്ങളായി വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും എംപിമാര്‍ ഉന്നയിച്ചിരുന്നു. പ്രത്യേക സംഭവമായി പരിഗണിച്ച് കേന്ദ്ര സഹായം വേണമന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടതായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേരളത്തിലെ കാലവര്‍ഷക്കെടുതി ഗൗരവതരമാണെന്നും വിഷയം കേന്ദ്രസര്‍ക്കാര്‍ ഗൗരവതരമായാണ് നോക്കിക്കാണുന്നതെന്നു കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, National, News, New Delhi, Union minister, Kerala flood: Centre to provide all possible help, says Rajnath Singh.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?