മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറിന് പകരം സ്വന്തം അക്കൗണ്ട് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് പണം തട്ടാന്‍ ശ്രമം; തിരുച്ചിറപ്പിള്ളി സ്വദേശിയുടെ അക്കൗണ്ട് മരവിപ്പിച്ചു

തിരുവനന്തപുരം: (www.kvartha.com 20.08.2018) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറിന് പകരം സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ്. തിരുച്ചിറപ്പിള്ളി സ്വദേശി വിജയ കുമാറിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ പിടികൂടിയിട്ടില്ല.

തമിഴ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടുത്തിയ സന്ദേശം പ്രചരിപ്പിച്ചാണ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‌പെട്ടതോടെ തിരുവനന്തപുരം ഐ ജി മനോജ് എബ്രഹാം പ്രസ്തുത അക്കൗണ്ട് മരവിപ്പിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്രാഞ്ചിലാണ് അക്കൗണ്ട് തുറന്നിരുന്നത്. 20025290179 എന്ന അക്കൗണ്ട് നമ്പര്‍ നല്‍കിയായിരുന്നു തട്ടിപ്പ്.

Kerala, Flood,

തമിഴിലാണ് പ്രതി സന്ദേശം പ്രചരിപ്പിച്ചത്. അടുത്തിടെയാണ് അക്കൗണ്ട് തുടങ്ങിയതെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. എന്നാല്‍ അക്കൗണ്ട് തുടങ്ങിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Flood, 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?