കൊല്ലം ജില്ലാ ആശുപത്രിയിലെ ധന്വന്തരി കേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാന്‍ ശ്രമം

കൊല്ലം: (www.kvartha.com 10.08.2018) ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി കേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ജില്ലാ, വിക്ടോറിയാ ആശുപത്രികളിലെ സുപ്രണ്ടുമാരാണെന്ന് ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സമരസമിതി കണ്‍വീനര്‍ പെരിനാട് ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി പള്ളിക്കല്‍ സാമുവല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സൂപ്രണ്ടുമാരെയും അവര്‍ക്ക് മരുന്നുകമ്പനികളുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും സമഗ്ര അന്വേഷണം ആവശ്യമാണ്.

ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ സൗകര്യം ഉറപ്പാക്കുന്നതിനായി 1986ല്‍ ആയിരുന്നു അന്ന് ജില്ലാ ആശുപത്രി ആര്‍.എം.ഒ ആയിരുന്ന ഡോ. ഷാജഹാന്റെ ശ്രമഫലമായി സ്ഥാപനം ചാരിറ്റബിള്‍ ആക്ട് പ്രകാരമാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്. ജില്ലാ കലക്ടര്‍ പ്രസിഡന്റും ജില്ലാ ആശുപത്രി ആര്‍.എം.ഒ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഗവേണിംഗ് ബോഡിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ തുടങ്ങിയവര്‍ ഉള്‍പ്പെുടുന്നു. 21 ജീവനക്കാരാണ് ജില്ലാ ആശുപത്രി, വിക്ടോറിയാ ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ധന്വന്തരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിക്കുള്ള ഉപകരണങ്ങളും കൃത്രിമം കാട്ടി ധന്വന്തരി വഴി വില്‍ക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് നാലുദിവസം അടച്ചുപൂട്ടിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സ്ഥാപനത്തിനുണ്ടായത്.

വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഫോണിലൂടെ ജില്ലാ കലക്ടറെ അറിയിച്ചതിന് അനുസരിച്ച്, അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ സബ്കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലും ക്രമക്കേടൊന്നും കണ്ടെത്താനായില്ല. മാത്രമല്ല പ്രവര്‍ത്തനത്തില്‍ വീഴ്ചയൊന്നും വരാത്ത സാഹചര്യത്തിലും ആശുപത്രി സൂപ്രണ്ടുമാരുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ജില്ലാ കലക്ടറെ വിളിച്ച് സ്ഥാപനം പൂട്ടിയിടാനുള്ള ഉത്തരവ് വാങ്ങുകയായിരുന്നു. മെഡിക്കല്‍ സ്റ്റോറിന്റെ നവീകരണം, ഫ്രീസര്‍ പുതുക്കി നിര്‍മ്മിക്കുക തുടങ്ങിയവയ്ക്കായി പട്ടികജാതി വികസന വകുപ്പ് അനുവദിച്ച ഫണ്ട് ലഭ്യമാക്കാതിരിക്കാന്‍ ഇവര്‍ നടത്തിയ ശ്രമത്തെ തുടര്‍ന്ന് അതും നഷ്ടമായി. ധന്വന്തരി കേന്ദ്രം സംരക്ഷിക്കുക,നാലുദിവസം അടച്ചിട്ടതിനെ തുടര്‍ന്നുണ്ടായ നഷ്ടം സൂപ്രണ്ടുമാരില്‍ നിന്നും ഈടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 17ന് ഇന്റ്യന്‍ ദലിത് ഫെഡറേഷന്‍ മനതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kollam, Local-News, Press-Club, Press meet, hospital, Strikers on Kollam District Hospital issue
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?