അരക്കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി കൊച്ചിയില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: (www.kvartha.com 07.08.2018) അന്താരാഷ്ട്ര വിപണിയില്‍ അരക്കോടി രൂപ വിലവരുന്ന 520 ഗ്രാം ഹെറോയിനുമായി (ബ്രൗണ്‍ ഷുഗര്‍) രണ്ട് തമിഴ്‌നാട്ടുകാരെ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് തിങ്കളാഴ്ച വൈകുന്നേരം ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിന്‍ സിറ്റി
ജില്ലാ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍പാലസ് സി.ഐ. ഉത്തംദാസ്.ടി, എസ്. ഐ. കെ.ആര്‍. ബിജു എന്നിവരുടെ നേതൃത്ത്വത്തില്‍ ഷാഡോ പോലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ഇവരുടെ കൈയ്യില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന് ആന്റി നര്‍ക്കോട്ടിക് സെല്‍ വിഭാഗം പരിശോധിച്ച് ഹെറോയിന്‍ ആണെന്ന് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടുകാരായ തിരുവള്ളൂര്‍ നക്കീരന്‍ സ്ട്രീറ്റിലെ ശ്രീദേവന്‍ (57), ചെന്നൈ റോയപ്പേട്ടയിലെ ഷാഹുല്‍ ഹമീദ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ശ്രീദേവന്‍ വസ്ത്ര വില്‍പനയെന്ന പേരില്‍ തമിഴ്‌നാട്ടിലെത്തിയ ശ്രീലങ്കന്‍ പൗരനാണെന്ന് സംശയിക്കുന്നു.
അന്യസംസ്ഥാനത്ത് നിന്നും തീവണ്ടി മാര്‍ഗം മയക്കുമരുന്ന് കൊച്ചിയിലെത്തിച്ച് വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് കരുതുന്നു. അറസ്റ്റിലായ പ്രതികളെ ചൊവ്വാഴ്ച തൃപ്പൂണിത്തുറ കോടതിയില്‍ ഹാജരാക്കുമെന്ന് ഹില്‍പാലസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍
ഉത്തംദാസ് അറിയിച്ചു. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. വന്‍ നഗരമായ കൊച്ചിയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ മയക്കുമരുന്നു ഉപയോഗം കൂടി വരികയാണ്. ഇതിനെതിരെ ശക്തമായ നടപടികളാണ് കൊച്ചി സിറ്റി പോലീസ് നടപ്പാക്കി വരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Arrest, Police, Kochi, Local-News, Drugs, 2 arrested with Drugs
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment