കഴുത്തറ്റം വെള്ളത്തില്‍ വീട്ടിനുള്ളില്‍ അകപ്പെട്ടുപോയ കുഞ്ഞിനേയും അമ്മയെയും ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി
ചവറ: (www.kvartha.com 01.08.2018) ചവറ മേനാമ്പള്ളിയില്‍ കഴുത്തറ്റംവെള്ളത്തില്‍ വീട്ടിനുള്ളില്‍ അകപ്പെട്ടുപോയ 45 ദിവസം പ്രായമായ കുഞ്ഞിനേയും അമ്മയെയും ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. വയലില്‍ പുത്തന്‍വീട്ടില്‍ നീതുകൃഷ്ണനെയും കുഞ്ഞിനെയും ചവറ ഫയര്‍ഫോഴ്‌സ് സ്ട്രക്ച്ചറില്‍ ആംബുലന്‍സിലെത്തിച്ച് ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നു.
തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച ശക്തമായ മഴയില്‍ ചവറ, പന, തേവലക്കര, നീണ്ടകര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും റോഡുകളും കൃഷി സ്ഥലങ്ങളും വെള്ളത്തിനടിയിലായി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. ചവറ കൊറ്റന്‍കുളങ്ങര സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പ് തുറന്ന് പതിനൊന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
14 പുരുഷന്‍മാരും 19 സ്ത്രീകളും 14 കുട്ടികളും അടങ്ങുന്നവരാണ് ക്യാമ്പിലുള്ളത്. ചവറ വില്ലേജ് ഓഫീസര്‍ ഇന്‍ഷാദ് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ അജയകുമാര്‍, ജമിനി കുമാര്‍ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
വെള്ളക്കെട്ടിന് കാരണമായ ചവറ ബസ് സ്റ്റാന്‍ഡില്‍ റോഡിന് കുറുകെയുള്ള പൈപ്പിട്ടടച്ച ഓട തുറക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പിലുള്ളവര്‍ പ്രതിഷേധിച്ചു. വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഇടപ്പള്ളിക്കോട്ടയിലും തേവലക്കരയിലും ജെ സി ബി ഉപയോഗിച്ച് അടഞ്ഞ ഓടകള്‍ തുറന്നു. ഉച്ചക്ക് മഴ ശമിച്ചതോടെ വെള്ളം വലിഞ്ഞുതുടങ്ങിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി.

Keywords: Fire force rescues mother and infant baby, Flood, News, Local-News, Trending, Ambulance, Child, Family, Kerala.
Powered by Info News For You

Comments
Post a Comment