പ്രളയക്കെടുതി: അനധികൃത പണപ്പിരിവുകാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി


പ്രളയക്കെടുതി മറികടക്കാനുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും അദേഹം അറിയിച്ചു. ഒരുതരത്തിലുമുള്ള നിര്‍ബന്ധിത പണപ്പിരിവു പാടില്ല.

ഇത്തരത്തിലുള്ള പണപ്പിരിവുകള്‍ തങ്ങളുടെ പ്രദേശത്ത് നടക്കുന്നുണ്ടോ എന്നത് നിരീക്ഷണത്തില്‍ വയ്ക്കാന്‍ അദ്ദേഹം എസ്എച്ച്ഒമാര്‍ക്കും മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ജനങ്ങള്‍ ഒന്നാകെ മുന്നോട്ട് വരുന്നുണ്ട്. അത്തരം സഹായങ്ങള്‍ കൃത്യമായ സംവിധാനങ്ങള്‍ വഴിയാണെന്ന് ജനങ്ങള്‍ ഉറപ്പുവരുത്തണമെന്നുംഡിജിപി നിര്‍ദേശിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?