പ്രളയത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണം, പണം, വാച്ചുകള്‍, മൊബൈലുകള്‍ എന്നിവ അടങ്ങിയ പൊതി തിരിച്ചു നല്‍കി ഗൃഹനാഥന്റെ മാതൃക

ചെങ്ങന്നൂര്‍: (www.kvartha.com 30.08.2018) പ്രളയത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണം, പണം, വാച്ചുകള്‍, മൊബൈലുകള്‍ എന്നിവ അടങ്ങിയ പൊതി തിരിച്ചു നല്‍കി ഗൃഹനാഥന്റെ മാതൃക. ഇക്കഴിഞ്ഞ ആഗസ്ത് 18 ന് വൈകിട്ട് 4.30 മണിയോടെ വെണ്മണി പടിഞ്ഞാറ് ചെറു തിട്ട മുക്കില്‍ വച്ചാണ് പൊതി നഷ്ടപ്പെട്ടത്.

വെണ്‍മണി വലിയകോയിക്കല്‍ പടീറ്റതില്‍ റിട്ടയേര്‍ഡ് കെ എസ് ആര്‍ ടി സി ജീവനക്കാരനായ എം.ജേക്കബ്, ഭാര്യ മകന്‍, പിതാവ്, സഹോദരന്റ ഭാര്യ എന്നിവര്‍ വീട്ടില്‍ വെള്ളം കയറിയപ്പോള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് പോകാനാണ് വള്ളത്തില്‍ കയറിയത്.

Honesty of youth became a model, News, Mobile Phone, Gold, Flood, Rain, Kerala

എന്നാല്‍ ചെറുതിട്ട മുക്കില്‍ വെച്ച് ശക്തമായ ഒഴുക്കില്‍ വള്ളം മറിഞ്ഞ് തുഴച്ചില്‍ക്കാരുള്‍പ്പടെ എല്ലാവരും വെള്ളത്തില്‍ പോയി. ഈ സമയം ഇവര്‍ പൊതിക്കെട്ടില്‍ കരുതിയിരുന്ന രണ്ടു മാല, നാല് മോതിരം, 20,500 രൂപ, രണ്ട് വാച്ച്, രണ്ട് മൊബൈല്‍ ഫോണ്‍, വിലപ്പെട്ട രേഖകള്‍ എന്നിവ ഒഴുകിപ്പോയി. ഒഴുക്കില്‍ പെട്ടവരെ നാട്ടുകാര്‍ രക്ഷിച്ചു. എന്നാല്‍ പൊതിക്കെട്ട് കണ്ടെടുക്കാന്‍ സാധിച്ചില്ല.

സംഭവത്തിന് ശേഷം വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തു നിന്നും 500 മീറ്റര്‍ അകലെ വെണ്മണി മാര്‍ത്തോമ ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് ജീവനക്കാരനായ കരിപ്പുളിക്കല്‍ കെ.കെ. കോശിയുടെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് പൊതിക്കെട്ട് കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇത് ഉടമസ്ഥര്‍ക്ക് കൈമാറി അദ്ദേഹം സത്യസന്ധത കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Honesty of youth became a model,News, Mobile Phone, Gold, Flood, Rain, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?