വീണ്ടും പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍: പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന് കാസര്‍കോട്ടേക്ക് സ്ഥലംമാറ്റം
കാസര്‍കോട് (www.evisionnews.co): പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫറുമായി കാസര്‍കോട്ടേക്ക്. പ്രളയ ബാധിത മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതില്‍ അച്ചടക്ക നടപടികള്‍ക്ക് വിധേയമായ അസിസ്റ്റന്റ് സര്‍ജനെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയ സംഭവത്തില്‍ പ്രതിഷേധം കെട്ടടങ്ങിയതിന് പിന്നാലെയാണ് പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം.
മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ക്യുറേറ്റര്‍ ആയി ജോലി ചെയ്തുവരികയായിരുന്ന പി. ഹനീഫയെയാണ് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.
മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ക്യുറേറ്റര്‍ ആയി ജോലി ചെയ്തുവരികയായിരുന്ന പി. ഹനീഫയെയാണ് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.
കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ അസിസ്റ്റന്റ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ തസ്തികയിലേക്കാണ് നിയമനം. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തില്‍ ലഭിച്ച പരാതിയില്‍ തെളിവുള്ളതിനാല്‍ തുടര്‍ നടപടിയുടെ ഭാഗമായാണ് അടിയന്തിര സ്ഥലംമാറ്റം. കാസര്‍കോട് ഫിഷറീസ് ഓഫീസിലെ അസിസ്റ്റന്റ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലെ എസ്. സാജനെ മലമ്പുഴയിലേക്ക് മാറ്റിയാതായും ഫിഷറീസ് ഡയറക്ടറുടെതായി ഇറങ്ങിയ ഉത്തരവിലുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച ആക്റ്റ് 2013പ്രകാരം കുറ്റക്കാരനെന്ന് പ്രഥമദൃഷ്ട്യാ തെളിവുള്ളതിനാല്‍ നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയുള്ള കാലയളവില്‍ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഒഴിവാക്കുന്നതിനും തുടര്‍ നടപടി സുഗമമാക്കുന്നതിനും വേണ്ടിയുമാണ് സ്ഥലംമാറ്റമെന്നും ഉത്തരവിലുണ്ട്.
ഫിഷറീസ് ഡയറക്ടറുടെ ഉത്തരവ് ഉയര്‍ത്തിക്കാട്ടി വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യല്‍മീഡിയയിലടക്കം ഉയരുന്നത്. അച്ചടക്ക നടപടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ കുന്നുകര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായ ഡോ. ഒ.പി മനോജിനെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയതായി ഉത്തരവിറങ്ങിയതിന് പിന്നാലെ വന്‍ പ്രതിഷേധം ഉയര്‍ന്നുപൊങ്ങിയിരുന്നു. കാസര്‍കോടിനൊരിടം സാമൂഹ്യ കൂട്ടായ്മ, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, മാധ്യമങ്ങള്‍ എന്നിവരില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂരിലേക്ക് മാറ്റാനുള്ള നീക്കമുണ്ടായി. ഇതിന് പിന്നാലെയാണ് സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനെ പണിഷ്മെന്റ് ട്രാന്‍സ്ഫറുമായി കാസര്‍കോട്ടേക്ക് വണ്ടികയറ്റിവിട്ടിരിക്കുന്നത്.
Powered by Info News For You
Comments
Post a Comment