ഡെല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം ബാഗിനുള്ളില്‍ തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തി
ന്യൂഡല്‍ഹി: (www.kvartha.com 06.08.2018) ഡെല്‍ഹി യൂണിവേഴ്‌സിറ്റിക്ക് സമീപം തലയും ശരീര ഭാഗങ്ങളും വേര്‍പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഡെല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശ്രീ ഗുരി തേഗ് ബഹദൂര്‍ ഖല്‍സ കോളജിന്റെ ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ പുരുഷന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സംശയകരമായ നിലയില്‍ ബാഗ് കാണപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ മൃതദേഹമാണെന്ന് അറിയുന്നത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് പോലീസിന് ഇതുസംബന്ധിച്ച് ഫോണ്‍ കോള്‍ ലഭിക്കുന്നത്. മൃതദേഹത്തിന് 28നും 30നും ഇടയില്‍ പ്രായമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കാല്‍ ഉടലില്‍ നിന്നും മുറിച്ചെടുത്ത് രണ്ടായി കീറിമുറിച്ച നിലയിലാണ്.
സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തിമര്‍പൂര്‍ പോലുള്ള തിരക്കേറിയ സ്ഥലത്താണ് കുറ്റകൃത്യം നടന്നത് എന്നതാണ് അധികൃതരെ കുഴക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഡെല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എന്നിരുന്നാലും കൊലയാളി പോലീസിന്റെ ശ്രദ്ധയില്‍ പെടാതെ വളരെ വിദഗ്ദമായി രക്ഷപ്പെട്ടിരിക്കയാണ്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. കുറ്റവാളി ഉടന്‍ പിടിയിലാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Beheaded body found near Delhi's Khalsa College, New Delhi, News, Dead Body, Crime, Criminal Case, Murder case, Protection, Police, Probe, National.

Powered by Info News For You

Comments
Post a Comment