മീനിലെ മായം തടയാന്‍ കച്ചകെട്ടി സര്‍ക്കാര്‍; ഇടനിലക്കാര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും, വില്‍പ്പനക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവും

തിരുവനന്തപുരം: (www.kvartha.com 01.08.2018) മീനിലെ മായം തടയാന്‍ കച്ചകെട്ടി സര്‍ക്കാര്‍. മായം ചേര്‍ക്കുന്നത് തടയുന്നതിനായി നിയമം രൂപീകരിക്കുന്നതിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി മത്സ്യം വില്‍ക്കുന്ന ഇടനിലക്കാര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. വില്‍പ്പനക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും ധാരണയായിട്ടുണ്ട്.

മായം ചേര്‍ത്ത മത്സ്യങ്ങള്‍ സംസ്ഥാനത്തേക്ക് വ്യാപകമായി എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഫോര്‍മാലിന്‍ കലര്‍ത്തിയ ടണ്‍ കണക്കിന് മീനുകള്‍ സംസ്ഥാനത്ത് പലയിടത്തും പിടികൂടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കേരളം വഴി മംഗളൂരുവിലേക്ക് കടത്തുകയായിരുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ 6,000 കിലോ കൂന്തള്‍ വടകരയില്‍ പിടികൂടി തിരിച്ചയച്ചിരുന്നു. 



ഭക്ഷ്യ സുരക്ഷയുടെ പരിധിയില്‍ വരുന്ന നിയമം ആയതിനാല്‍ കേന്ദ്ര സര്‍ക്കാരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും നേരത്തെ വ്യക്തമാക്കിയിരുന്നു. 

ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചും കൈക്കൂലി നല്‍കിയും കേരളത്തിലേക്ക് വലിയ തോതില്‍ രാസവസ്തു കലര്‍ന്ന മത്സ്യം എത്തുന്നുണ്ടെന്നാണ് റിപോര്‍ട്ട്.


Keywords: Kerala, Fishermen, Rare-fish, Food, Seized, Registration will made compulsory for intermediaries of fish


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?