തീക്കോയിയില്‍ ഉരുള്‍പ്പൊട്ടല്‍; നാലു പേര്‍ മരിച്ചു, മൂന്നു പേര്‍ ആശുപത്രിയില്‍, കോട്ടയം ജില്ല വെള്ളത്തില്‍ മുങ്ങി
കോട്ടയം: (www.kvartha.com 16.08.2018) മഴക്കെടുതി രൂക്ഷമായ കോട്ടയം ജില്ലയുടെ മലയോര മേഖലയില്‍ ദുരിതം കൂടുന്നു. തീക്കോയി വെള്ളികുളം ടൗണില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലു പേര്‍ മരിച്ചു. ഏഴു പേരാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്. മൂന്നുപേര്‍ ഈരാട്ടുപേട്ട റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച നാലു പേരുടെയും മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
മീനച്ചിലാര്‍ കവിഞ്ഞ് ഒഴുകുന്നു. കനത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു. പാലാ ഈരാറ്റുപേട്ട റോഡില്‍ വെള്ളംകയറി. ഗതാഗതം പൂര്‍ണമായും നിലച്ചു. മുണ്ടക്കയം കുട്ടിക്കാനം റോഡില്‍ മണ്ണിടിച്ചില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഭരണങ്ങാനം ഇടമറ്റം റോഡില്‍ വളഞ്ഞങ്ങാനത്ത് വെള്ളം കയറി ഗതാഗതം മുടങ്ങി. പൊന്നൊഴുകും തോട് കര കവിഞ്ഞു,
പാലാ നഗരം വെള്ളത്തില്‍ മുങ്ങി. മുണ്ടക്കയം കോരുത്തോട് റൂട്ടില്‍ വ്യാപക മണ്ണിടിച്ചിലാണുണ്ടാവുന്നത്. കോരുത്തോട്ടില്‍ ഉരുള്‍ പൊട്ടല്‍ അഴുത കര കവിഞ്ഞൊഴുകുന്നു. ഇളംകാട് വല്യന്തയില്‍ ഉരുള്‍ പൊട്ടി, മണിമലയാര്‍ കരകവിഞ്ഞൊഴുകുന്നു.കുമരകം, ഇല്ലിക്കല്‍, തിരുവാര്‍പ്പ് ,അയ്മനം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Rain, Kottayam, Flood, Landslide in Theekkoyi; 4 Died
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment