ഒളിച്ചോടി വിവാഹം കഴിക്കുന്നവര്‍ ശ്രദ്ധിക്കുക; രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഭാര്യയുടെ പേരില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ആരംഭിക്കണമെന്ന് ഹൈക്കോടതി
ചണ്ഡീഗഢ്: (www.kdvartha.com 10.08.2018) ഒളിച്ചോടി വിവാഹം കഴിക്കുന്നവര്‍ക്ക് എട്ടിന്റെ പണി. ഒളിച്ചോടി കഴിക്കുന്ന വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഭാര്യയുടെ പേരില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ആരംഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയാണ് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വീട്ടുകാരില്‍ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച രണ്ട് ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവ് ഇറക്കിയത്.
ഭാര്യയുടെ പേരില്‍ ഏതെങ്കിലും ഒരു ബാങ്കില്‍ 50,000 രൂപമുതല്‍ മൂന്ന് ലക്ഷം രൂപവരെ സ്ഥിരനിക്ഷേം നടത്തിയതിന്റെ രേഖ ഹാജരാക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടത്. ദിനംപ്രതി 20 മുതല്‍ 30 വരെ ഒളിച്ചോടി പോയി വിവാഹിതരായ ദമ്പതികളാണ് വീട്ടുകാരില്‍ നിന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. അതിനാല്‍ വീട്ടുകാരില്‍ നിന്നും ഇത്തരം ദമ്പതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പുതിയ ഉത്തരവിലാണ് ഭാര്യയുടെ പേരില്‍ ഭര്‍ത്താവ് ഫിക്‌സഡ് ഡിപ്പോസിറ്റ് ആരംഭിക്കണം എന്ന് ഉത്തറവിറക്കിയത്.
തിങ്കളാഴ്ച കേസ് പരിഗണിക്കവെ ഒരുമാസത്തിനുള്ളില്‍ ഭര്‍ത്താവ് ഭാര്യയുടെ പേരില്‍ മൂന്ന് വര്‍ഷത്തേക്ക് രണ്ട് ലക്ഷം രൂപ നിക്ഷേപിക്കണം എന്ന് കോടതി തിങ്കളാഴ്ച നിര്‍ദേശം നല്‍കി. ബുധനാഴ്ച സമാനമായ മറ്റൊരു കേസ് പരിഗണിക്കവെ ഭാര്യയുടെ പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ രേഖയുടെ കോപ്പി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
ഓളിച്ചോടി പോകുന്നവരില്‍ നിയമവിരുദ്ധ വിവാഹങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഒളിച്ചോട്ട വിവാഹങ്ങളുടെ നിയമസാധുത പരിശോധിക്കാനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Eloped, National, High Court, Marriage, Wife, Bank, News, Eloping in Punjab? High Court wants husband to open FD for wife

Powered by Info News For You

Comments
Post a Comment