ഇന്ത്യയുടെ പി വി സിന്ധുവിനെ തോല്‍പ്പിച്ച് കരോലിന മാരിന്‍ ലോകകിരീടം നേടി; ഫൈനലില്‍ സിന്ധു വീഴുന്നത് തുടര്‍ച്ചയായ രണ്ടാം തവണ

നാന്‍ജിംഗ്: (www.kvartha.com 05/08/2018) ഇന്ത്യയുടെ പി വി സിന്ധുവിനെ തോല്‍പ്പിച്ച് സ്‌പെയിനിന്റെ കരോലിന മാരിന്‍ ലോകകിരീടം നേടി. 2016ല്‍ റിയോ ഒളിംപിക്‌സ് ഫൈനലിലും കരോലിന മാരിന്‍ സിന്ധുവിനെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധു തോല്‍ക്കുന്നത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കരോലിന മാരിന്റെ വിജയം. സ്‌കോര്‍: 21-19, 21-10. ആദ്യസെറ്റിന്റെ തുടക്കത്തില്‍ മുന്നിട്ടു നിന്ന സിന്ധു രണ്ടാം സെറ്റില്‍ കരോലിന മാരിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. സെമി ഫൈനലില്‍ ലോക രണ്ടാം നമ്പരും ജപ്പാന്‍ താരവുമായ അകാനെ യഗമൂച്ചിയെയായിരുന്നു സിന്ധു തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിനെയും സെമിയില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെയും തോല്‍പ്പിച്ചാണ് കരോലിന മാരിന്‍ ഫൈനലില്‍ കടന്നത്.


Keywords: World, News, Badminton Championship, Winner, Sports, Spain, India, Badminton World Championships: PV Sindhu loses to Carolina Marin in final, settles for silver again



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?