സര്‍പ്രൈസും കാത്തിരുന്ന സുഹൃത്തുക്കളിലേക്ക് എത്തിയത് കൃഷ്ണ പ്രസാദിന്റെ മരണ വാര്‍ത്ത; വാദ്യകലാകാരന്റെ അപകട മരണം നാടിനെ ഞെട്ടിച്ചു
നീലേശ്വരം: (www.kasargodvartha.com 31.08.2018) സര്‍പ്രൈസും കാത്തിരുന്ന സുഹൃത്തുക്കളിലേക്ക് എത്തിയത് കൃഷ്ണ പ്രസാദിന്റെ മരണ വാര്‍ത്ത. വയനാട് പേരിയ മുപ്പത്തിനാലില്‍ കാറില്‍ ലോറിയിടിച്ച് മരിച്ച വാദ്യകലാകാരന്‍ നീലേശ്വരം പുതുക്കൈയിലെ കൃഷ്ണ പ്രസാദ് മാരാറിന്റെ (27) അപകട മരണം നാടിനെ ഞെട്ടിച്ചു. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് അപകടമുണ്ടായത്.
സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങി വരുന്നതിനിടെ എതിരെ നിന്നും അമിത വേഗതയില്‍ വരികയായിരുന്ന ലോറിയിടിക്കുകയായിരുന്നു. കാറിന്റെ സൈഡ് സീറ്റിലിരിക്കുകയായിരുന്നു കൃഷ്ണ പ്രസാദ്. ഇതിനിടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട സുഹൃത്തുക്കളില്‍ പലരോടും ഒരു സര്‍പ്രൈസ് തരാനുണ്ടെന്ന് കൃഷ്ണപ്രസാദ് പറഞ്ഞിരുന്നു. വയനാട്ടില്‍ നിന്ന് ഓടിച്ചുവരികയായിരുന്ന പുതിയ വാഹനത്തെക്കുറിച്ചാണ് പറഞ്ഞിരുന്നതെങ്കിലും സര്‍പ്രൈസ് കാത്തിരുന്ന സുഹൃത്തുക്കള്‍ മരണ വിവരമറിഞ്ഞ് വിലപിക്കുകയാണ്.
പ്രമുഖ വാദ്യകലാകാരന്മാരുടെ തട്ടകമായ നീലേശ്വരത്തു നിന്നു ചെറിയ പ്രായത്തില്‍ തന്നെ വാദ്യകല അഭ്യസിച്ച കൃഷ്ണപ്രസാദ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളില്‍ മേളം അവതരിപ്പിച്ചിട്ടുണ്ട്. ചെണ്ടയില്‍ നീലേശ്വരം ദാമോദര മാരാരും തിമിലയില്‍ നീലേശ്വരം പ്രമോദ് മാരാരുമാണ് ഗുരുക്കന്മാര്‍.സ്‌കൂള്‍ പഠനകാലത്തു തന്നെ ചെണ്ട, തായമ്പക, പഞ്ചവാദ്യം എന്നിവയില്‍ കൃഷ്ണപ്രസാദ് സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു.
വയനാട് തലപ്പുഴ എസ് ഐ അനില്‍കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച വൈകിട്ടോടെ നീലേശ്വരത്തെത്തിച്ചു. മാരാര്‍ സമാജം ഹാളിലെ പൊതുദര്‍ശനത്തിനു വെച്ച ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Related News:
കാര്‍ വാങ്ങി വരുന്നതിനിടെ വയനാട്ടില്‍ ലോറിയുമായി കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു; ബന്ധുവിന് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Accidental-Death, Neeleswaram, Krishna Prasad Marar No more
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment