അസുഖംമൂലം ചികിത്സയിലായിരുന്ന അഞ്ചുവയസുകാരന്‍ മരിച്ചു
കാസര്‍കോട് (www.evisionnews.co): അസുഖംമൂലം മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരന്‍ മരിച്ചു. ചെങ്കള എര്‍മാളത്തെ അബുവിന്റെ മകന്‍ ഹുസൈന്‍ സഅദാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ മംഗളൂരുവിലായിരുന്നു മരണം. രണ്ടുവര്‍ഷമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. മയ്യിത്ത് രാത്രി ആലംപാടി ജുമാമസ്ജിദ് പരിസരത്ത് കബറടക്കും.
Powered by Info News For You
Comments
Post a Comment